News One Thrissur
Updates

തൃശ്ശൂരില്‍ കനത്ത മഴക്കിടയിലും റോഡ് ടാറിങ്ങ്; ദൃശ്യങ്ങൾ പ്രചരിച്ചതോടെ നിർമ്മാണം നിർത്തിവെപ്പിച്ചു

തൃശ്ശൂര്‍: നഗരത്തിൽ കനത്തമഴയ്ക്ക് ഇടയില്‍ റോഡ് ടാറിങ്ങ്. കോരിച്ചൊരിയുന്ന മഴയിൽ റോഡിലൂടെ വെള്ളം ഒഴുകുന്നതിനിടെയാണ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള മാരാർ റോഡിൽ ടാറിങ്ങ് പ്രവൃത്തി നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ടാറിങ്ങ് നിര്‍ത്തിവെക്കാന്‍ തൃശ്ശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ് നിര്‍ദേശം നല്‍കി. നിര്‍ത്തിപ്പോടോ, ഈ കനത്ത മഴയത്താണോ ടാറിങ്ങ്, ചാട്ടാവാര്‍ കൊണ്ടടിക്കണം’ എന്നെല്ലാം ചീത്തവിളിക്കുന്നതും പ്രചരിച്ച ദൃശ്യത്തിലുണ്ട്.

കഴിഞ്ഞ ഏതാനും ദിവസം തൃശ്ശൂരില്‍ കനത്ത വെയിലായിരുന്നു. ഈ ഘട്ടത്തിലൊന്നും ഇവിടെ ടാറിങ്ങ് പ്രവൃത്തികള്‍ക്കായി ആരും എത്തിയിരുന്നില്ല. ഇന്ന് രാവിലെ മുതല്‍ കനത്ത മഴയാണ് ജില്ലയിലെങ്ങും. കൂടാതെ ജില്ലയിൽ ഇന്ന് റെഡ് അലര്‍ട്ടുമാണ്. ഇതിനിടയിലാണ് ടാറിംഗ് പ്രവർത്തനങ്ങൾ നടത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തിനും ഒപ്പം പരിഹാസ്യത്തിനും ഇടയാക്കിയത്.

Related posts

തൃശ്ശൂര്‍ രാഗം തിയറ്റര്‍ നടത്തിപ്പുകാരനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പോലീസിന്റെ പിടിയില്‍

Sudheer K

അർജുൻ ആയെങ്കിക്കായി തൃശ്ശൂരിൽ വ്യാപക തിരച്ചിൽ.

Sudheer K

ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Sudheer K

Leave a Comment

error: Content is protected !!