News One Thrissur
Updates

കുറുനരിയുടെ ആക്രമണം: അരിമ്പൂരിൽ പേവിഷബാധയേറ്റ് മൂന്ന് പശുക്കൾ ചത്തു.

അരിമ്പൂർ: കുറുനരി ആക്രമണത്തിൽ പേവിഷബാധയേറ്റ് മൂന്ന് പശുക്കൾ ചത്തു. കൈപ്പിള്ളി വീട്ടിൽ സിദാർത്ഥെൻ്റെ രണ്ടും, കിഴക്കുപുറത്ത് ഉണ്ണികൃഷ്ണൻ്റെ ഒരു പശുവുമാണ് ചത്തത്. ഓരോ പശുവിനും അമ്പതിനായിരം രൂപയോളം വിലവരും. മൂന്ന് ദിവസം മുൻപാണ് പശുക്കൾക്ക് കുറുനരിയുടെ കടിയേറ്റത്. ഉടനെ പഞ്ചായത്തിലെ വെറ്ററിനറി ഡോക്ടറെ വിവരമറിയിച്ചതിനെ തുടർന്ന് വീടുകളിൽ എത്തി പേവിഷക്കുള്ള നാല് കുത്തിവെയ്പ്പ് നടത്തിയെങ്കിലും തിങ്കളാഴ്ച്ച രാവിലെയോടെ ചത്തു വീഴുകയായിരുന്നു. സിദ്ധാർത്ഥൻ കഴിഞ്ഞ 35 വർഷമായി ക്ഷീര കർഷകനാണ്. നല്ല ക്ഷീരകർഷകനുള്ള അവാർഡ് ഉൾപ്പെടെ കരസ്ഥമാക്കിയിട്ടുണ്ട്.

ഉണ്ണികൃഷ്ണൻ കഴിഞ്ഞ 13 വർഷമായി ക്ഷീര കർഷകനാണ്. ഇവരെല്ലാം ക്ഷീരസംഘങ്ങളിൽ ദിവസേന പാൽ അളക്കുന്നവരുമാണ്. പശുക്കൾ ചത്തു വീണതോടെ വലിയ സാമ്പത്തീക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കർഷകർക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ ദുരന്തനിവാരണ വിഭാഗത്തോട് ആവശ്യപ്പെടുമെന്ന് പഞ്ചായത്ത് ഭരണാധികാരികൾ പറഞ്ഞു.

സംഭവത്തേ തുടർന്ന് പ്രസിഡൻ്റ് സ്മിത അജയകുമാർ, വൈസ് പ്രസിഡൻ്റ് സി.ജി.സജീഷ്, വാർഡ് മെമ്പർ കെ.കെ.ഹരിദാസ് ബാബു, വെറ്ററിനറി ഡോക്ടർമാരായ ഡോ.രാധിക ശ്യാം, ഡോ.അലക്സ് എന്നിവർ വീടുകളിൽ എത്തി നടപടികൾ സ്വീകരിച്ചു.

Related posts

തമിഴ്നാട്ടിൽ വാഹനാപകടത്തില്‍ ഇരിങ്ങാലക്കുട ഐ.ടി.യു. ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു.

Sudheer K

വത്സല അന്തരിച്ചു

Sudheer K

ഓപ്പറേഷൻ തണ്ടർ: 5 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!