News One Thrissur
Updates

പിറകോട്ട് ഓടിയ കാർ തോട്ടിൽ വീണ് അപകടം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കാഞ്ഞാണി : തൃശൂർ – വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവിൽ പെരുമ്പുഴ പാടശേഖരത്തിന് സമീപം നിയന്ത്രണം വിട്ട കാർ, പിറകോട്ട് ഓടി തോട്ടിലേക്ക് വീണു. ഇതുവഴി വന്നിരുന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷമാണ് കാർ വെള്ളം നിറഞ്ഞു കിടന്ന തോട്ടിലേക്ക് വീണത്. ബൈക്ക് യാത്രക്കാരനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

തിങ്കളാഴ്ച രാവിലെ എട്ടരക്കാണ് സംഭവം. എറവ് ആറാംകല്ലിൽ പെരുമ്പുഴ പാടശേഖരത്തിന് സമീപമാണ് അപകടം. തൃശൂരിലുള്ള യൂണിയൻ ബാങ്കിലെ ഉദ്യോഗസ്ഥൻ എസ്.എൻ.പുരം സ്വദേശി കോഴിശ്ശേരി വീട്ടിൽ അജിത്ത്കുമാറാണ് കാർ ഓടിച്ചിരുന്നത്. ഇദ്ദേഹം ബാങ്കിലേക്ക് പോകുകയായിരുന്നു.

കാറിൻറെ ചില്ലിൽ കിളികൾ കാഷ്ടിച്ചത് തുടച്ചു മാറ്റാൻ ആണ് അജിത് കുമാർ കാർ റോഡിന് ഒരു വശത്ത് ഒതുക്കി നിർത്തിയത്. ചില്ല് വൃത്തിയാക്കിയ ശേഷം കാറിൽ തിരികെ കയറിയ ഇദ്ദേഹം, ഓട്ടോമാറ്റിക് ഡ്രൈവിംഗ് സംവിധാനമുള്ള കാറിൽ അബദ്ധത്തിൽ റിവേഴ്സ് മോഡ് ഇട്ട് ആക്സിലേറ്ററിൽ കാൽ കൊടുത്തു. മുന്നോട്ടു പോകേണ്ടതിനുപകരം അതിവേഗത്തിൽ പുറകോട്ട് നീങ്ങിയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ വട്ടം കറങ്ങി അതുവഴി വന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം സമീപത്തുള്ള വെള്ളം നിറഞ്ഞു കിടക്കുന്ന തോട്ടിലേക്ക് മറിയുകയായിരുന്നു.

അജിത് കുമാറിനെ നാട്ടുകാർ ചേർന്ന് കാറിന് പുറത്തെത്തിച്ചു.അദ്ദേഹം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആംബുലൻസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് തൃശ്ശൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

Related posts

രാജീവൻ അന്തരിച്ചു.

Sudheer K

വത്സലൻ അന്തരിച്ചു.

Sudheer K

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം നൽകും; വിജയ്

Sudheer K

Leave a Comment

error: Content is protected !!