News One Thrissur
Updates

കൈപ്പറമ്പിൽ കേരളോത്സവ സമാപന വേദിയിൽ സംഘർഷം; അനിൽ അക്കരയെ സിപിഎമ്മും ബിജെപിയും ചേർന്ന് തടഞ്ഞു : ആറ് പേർക്കെതിരെ കേസെടുത്തു

വടക്കാഞ്ചേരി: കൈപ്പറമ്പ് പഞ്ചായത്ത് കേരളോത്സവ സമാപന വേദിയിൽ ഉദ്ഘാടകന്റെ പദവിയെച്ചൊല്ലി വൻ തർക്കവും പ്രതിഷേധവും. സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി എത്തിയ മുൻ എം.എൽ.എ അനിൽ അക്കരയെ സിപിഎം പ്രവർത്തകർ തടഞ്ഞതാണ് നാടകീയമായ രംഗങ്ങൾക്കും സംഘർഷത്തിനും കലാശിച്ചത്. സംഘർഷത്തെ തുടർന്ന് ഉന്നത പോലീസ് ഓഫിസർ മാരടക്കം സ്ഥലത്തെത്തി. പേരാമംഗലം പോലീസ് കണ്ടാലറിയാവുന്നആറ് പേർക്കെതിരെ കേസെടുത്തു.

അനിൽ അക്കര അടാട്ട് പഞ്ചായത്തിലെ ഒരു ജനപ്രതിനിധി (മെമ്പർ) മാത്രമാണെന്നും, അതുകൊണ്ട് തന്നെ കൈപ്പറമ്പ് പഞ്ചായത്തിലെ പരിപാടി ഉദ്ഘാടനം ചെയ്യാൻ അദ്ദേഹത്തിന് അർഹതയില്ലെന്നുമാണ് സിപിഎം പ്രവർത്തകർ ആരോപിച്ചത്.
എന്നാൽ, ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലാണ് കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള തന്നെ പരിപാടിയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചതെന്ന് അനിൽ അക്കര വ്യക്തമാക്കി. 2010 മുതൽ 2015 വരെ താൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന സമയത്തുള്ള പരിചയവും ഈ ക്ഷണത്തിന് പിന്നിലുണ്ട്. ഒരു പഞ്ചായത്ത് പരിപാടിയുടെ ഉദ്ഘാടകനെ തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം ആ പഞ്ചായത്തിലെ പ്രസിഡന്റിനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ഒരു വനിതാ പ്രസിഡന്റ് അവരുടെ താല്പര്യപ്രകാരം ക്ഷണിച്ചതുകൊണ്ടാണ് താൻ എത്തിയത്. താൻ എം.എൽ.എ ആയിരുന്ന സമയത്തും ഈ പഞ്ചായത്തിലെ പരിപാടികൾക്ക് തന്നെ വിളിക്കാറില്ലായിരുന്നെന്നും, അതെല്ലാം പ്രസിഡന്റുമാരുടെ തീരുമാനമായതിനാൽ അതിൽ തനിക്ക് പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളോത്സവത്തിൽ പങ്കെടുത്ത് വിജയിച്ച് സമ്മാനം വാങ്ങാനായി നൂറിലേറെ കുട്ടികൾ കാത്തുനിൽക്കുന്ന വേദിയിലാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. ഉദ്ഘാടകനെച്ചൊല്ലി എതിർപ്പുണ്ടെങ്കിൽ പരിപാടിക്ക് ശേഷം സംസാരിക്കാമായിരുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു അസോസിയേഷൻ പ്രസിഡന്റാണ് താനെന്നും, തന്റെ കമ്മിറ്റിയിലെ വൈസ് പ്രസിഡന്റുമാർ കണ്ണൂർ, ആലപ്പുഴ ജില്ലകളിലെ സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളാണെന്നും അനിൽ അക്കര ഓർമ്മിപ്പിച്ചു.
അതേസമയം, തന്നെ തടഞ്ഞതിന് പിന്നിൽ സിപിഎം – ബിജെപി കൂട്ടുകെട്ടാണെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു. തന്നെ തടയാനായി പ്രതിഷേധക്കാർ കൊണ്ടുവന്ന ബാനറിന്റെ ഒരറ്റം പിടിച്ചത് സിപിഎം മെമ്പറും, മറ്റേയറ്റം പിടിച്ചത് ബിജെപി മെമ്പറുമാണെന്ന് അദ്ദേഹം ആരോപിച്ചു. ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ഒന്നിച്ചു നിൽക്കുന്നവരാണ് ഇവിടെ ഒരു പരിപാടി തടയാൻ ഒത്തുകളിക്കുന്നത്. 2021 ലെ തിരഞ്ഞെടുപ്പിൽ താൻ പരാജയപ്പെടാൻ കാരണം ബിജെപിയുടെ വോട്ടുകളാണെന്നും, തനിക്കെതിരെ ഇരുപാർട്ടികളും സംഘടിതമായ നീക്കമാണ് കാലങ്ങളായി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന്, വേദിയിൽ സംഘർഷാവസ്ഥ ഉടലെടുത്തതോടെ പോലീസ് സ്ഥലത്തെത്തി ശക്തമായി ഇടപെടുകയായിരുന്നു. ചടങ്ങ് തടസ്സപ്പെടുത്താൻ ശ്രമിച്ച പ്രവർത്തകരെ മുഴുവൻ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷമാണ് സമാധാനപരമായി സമാപനച്ചടങ്ങുകൾ പൂർത്തിയാക്കാൻ കഴിഞ്ഞത്.

Related posts

​ മരം വിണ് മരിച്ച വിഷ്ണുവിന്റെ വീട് മന്ത്രി ഒ.ജെ ജനീഷ് സന്ദർശിച്ചു,

Sudheer K

ആൾ കേരള ടെയ്‌ലേഴ്സ് അസ്സോസിയേഷൻ ചെമ്മാപ്പിള്ളി യൂണിറ്റ് കൺവെൻഷൻ നടത്തി

Sudheer K

വാടാനപ്പള്ളിയിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!