News One Thrissur
Updates

കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി.

തൃശൂർ: മറ്റത്തൂർ ചൊക്കന ഹാരിസൺ മലയാളം പ്ലാന്റേഷനിലെ ബംഗ്ലാവിന് സമീപം കാട്ടാന കിണറ്റിൽ വീണു. വ്യാഴാഴ്‌ച രാവിലെ 7നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നാല് വയസ്സുള്ള ആനയെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. വെള്ളിക്കുളങ്ങര റേഞ്ച് ഓഫിസർ കെ.എസ്.ഷിനോജിന്റെ നേതൃത്വത്തിൽ ആർആർടി സംഘവും ചേർന്ന് ജെസിബി ഉപയോഗിച്ച് കിണർ ഇടിച്ച് മണ്ണിറക്കി 10 മണിയോടെ ആനയെ കരയിലേക്ക് കയറ്റി.
ക്ഷീണിതനല്ലാതിരുന്ന കൊമ്പനാന കരകയറിയ ഉടൻ കാട്ടിലേക്ക് ഓടി പോയി.

Related posts

അമ്മുക്കുട്ടി അന്തരിച്ചു.

Sudheer K

സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം.

Sudheer K

കഞ്ചാവ് വിൽപ്പന നടത്തി ലഭിച്ച 1.3 ലക്ഷം രൂപ സഹിതം വധശ്രമക്കേസിലെ പ്രതി പിടിയിൽ,

Sudheer K

Leave a Comment

error: Content is protected !!