News One Thrissur
Updates

തളിക്കുളം എസ്എൻവി യുപി സ്കൂളിൽ ഗുരു –.ശിഷ്യ സംഗമം നടത്തി.

തളിക്കുളം: എസ്എൻവി യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഗുരു–ശിഷ്യ സംഗമം സംഘടിപ്പിച്ചു. പ്രശസ്ത കലാകാരി പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ഉദ്ഘാടനം ചെയ്തു. ഗീതാഗോപി എംഎൽഎ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ എം.പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പൂർവ അധ്യാപകരെ പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിയും മുതിർന്ന പൂർവ്വ വിദ്യാർത്ഥികളെ വലപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി.അമ്പിളിയും ആദരിച്ചു. പ്രധാന അധ്യാപിക പി.ബി. സജിത, തളിക്കുളം ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് ഷീബ അജയ് കൃഷ്ണൻ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ പി. ഐ. സജിത,തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എസ്. ഭാസ്കരൻ, തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ്. റഹ്മത്തുള്ള, തളിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷമീർ നാലകത്ത്, ഇ.വി.സ്മിത്ത്, ബ്ലൂമിങ് ബഡ്‌സ് സ്കൂൾ പ്രിൻസിപ്പൽ ഇ.ആർ. അജിത, അധ്യാപിക രക്ഷാകർതൃ സമിതി പ്രസിഡന്റ് ഷാനിബ നൗഷിൽ, മാതൃ സംഗമം പ്രസിഡന്റ് പൗർണമി ലാൽ, പൂർവവിദ്യാർഥി സംഘടന സെക്രട്ടറി എ. ബാലസുബ്രഹ്മണ്യൻ സംസാരിച്ചു. തുടർന്ന് വിരമിച്ച അധ്യാപകനായ ഗോപി മാസ്റ്റർ, മുതിർന്ന പൂർവ്വ വിദ്യാർത്ഥി ശ്രീനിവാസൻ തുടങ്ങിയവർ മറുപടി പ്രസംഗം നടത്തി. ഗുരു – ശിഷ്യ ബന്ധത്തിന്റെ മഹത്വവും വിദ്യാലയത്തിന്റെ പഴയകാല ഓർമ്മകളും പുതുതലമുറയുമായി പങ്കുവെക്കുന്ന വേദിയായി സംഗമം മാറി.

പൂർവവിദ്യാർത്ഥികൾ, അധ്യാപകർ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാലയത്തിന്റെ 100-ാം വാർഷികാഘോഷങ്ങളിലേക്കുള്ള മുന്നൊരുക്കങ്ങൾക്കും പരിപാടി തുടക്കം കുറിച്ചു.

Related posts

തൃശൂരിൽ പിതാവിനെ കൊന്ന് മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം: കൊലപാതകം പിതാവിന്റെ സ്വർണമാലക്ക് വേണ്ടി

Sudheer K

തൃപ്രയാറിൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിന് തുടക്കമായി

Sudheer K

ജമാഅത്തെ ഇസ്‌ലാമി നാട്ടിക ഏരിയ സമ്മേളനം ഞായറാഴ്ച വലപ്പാട്

Sudheer K

Leave a Comment

error: Content is protected !!