തൃപ്രയാർ: ലെല്ല പബ്ലിക്കേഷൻസിന്റെ ഈ വർഷത്തെ കർമ്മശ്രേഷ്ഠ പുരസ്‌കാരം ഗീത ഗോപി എം.എൽ.എയ്ക്ക് സമ്മാനിക്കും. ഒക്ടോബർ 10ന് നാട്ടിക ഫർക്ക റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ലെല്ല പബ്ലിക്കേഷൻസിന്റെ വാർഷിക സമ്മേളനത്തിലാണ് പുരസ്‌കാരം സമ്മാനിക്കു ക
കയ്പമംഗലം എം.എൽ.എ വത്സരാജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് മുൻ മന്ത്രിയും പ്രമുഖ പൊതുപ്രവർത്തകനുമായ വി. എം. സുധീരൻച ഉദ്ഘാടനം ചെയ്യും. നാട്ടിക എസ്.എൻ. കോളേജ് ഡെവലപ്‌മെന്റ് ഓഫീസർ ഡോ. പി. എസ്. ജയ ഗീത ഗോപി എം.എൽ.എയെ പൊന്നാട അണിയിച്ച് ആദരിക്കും.
ലെല്ല പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ ബാപ്പു വലപ്പാട് രചിച്ച 19-ാംമത്തെ പുസ്തകം ‘മതിലുകൾക്കപ്പുറം’ എന്ന പുസ്തകത്തിന്റെ പ്രകാശനം മുൻ എം എൽ എയും ചലച്ചിത്ര സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദ് പ്രശസ്ത എഴുത്തുകാരനും ഗുരുവായൂർ എ . എസ് .പി യുമായ സുരേന്ദ്രൻ മങ്ങാട്ടിന് നൽകി കൊണ്ട് നിർവ്വഹിക്കും . സാഹിത്യ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
സാഹിത്യപ്രവർത്തനങ്ങൾക്കും സാമൂഹിക ഇടപെടലുകൾക്കും പ്രാധാന്യം നൽകുന്ന ലെല്ല പബ്ലിക്കേഷന്റെ 19-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായാണ് പുരസ്‌കാര സമർപ്പണവും പുസ്തകപ്രകാശനവും സംഘടിപ്പിക്കുന്നത്.
