News One Thrissur
Updates

പീച്ചി ഡാം തിങ്കളാഴ്ച രാവിലെ 11ന് തുറക്കും

തൃശൂർ: വൃഷ്ടിപ്രദേശങ്ങളിൽ മഴ ലഭിച്ചതിനെ തുടർന്ന് പീച്ചി ഡാമിലെ ജലനിരപ്പ് ക്രമമായി ഉയർന്നതിനെ തുടർന്ന് ഡാം തിങ്കളാഴ്ച തുറക്കും. ന്യൂനമർദ്ദം, ചക്രവാതച്ചുഴി, തുലാവർഷം എന്നിവയിലൂടെ ഇനിയും മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി പീച്ചി ഡാമിലെ സ്പിൽവേ ഷട്ടറുകൾ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി.
ഓഗസ്റ്റ് 31ന് (തിങ്കളാഴ്ച) രാവിലെ 11ന് നാല് സ്പിൽവേ ഷട്ടറുകളും 2 ഇഞ്ച് (5 സെന്റീമീറ്റർ) വീതം തുറക്കും. ഇതോടൊപ്പം കെ.എസ്.ഇ.ബി. ചെറുകിട വൈദ്യുതി ഉൽപ്പാദന നിലയം വഴിയും മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കും.
തുടർന്ന് ഉച്ചയ്ക്ക് 2ന് നാല് സ്പിൽവേ ഷട്ടറുകളും 2 ഇഞ്ച് (5 സെന്റീമീറ്റർ) കൂടി ഉയർത്തി ആകെ 4 ഇഞ്ച് (10 സെന്റീമീറ്റർ) ഉയർത്തും.വെള്ളം പുറത്തേക്കൊഴുക്കുമ്പോൾ മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലുള്ളതിൽ നിന്ന് 30 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Related posts

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9,11തിയതികളിൽ രണ്ട് ഘട്ടമായി, വോട്ടെണ്ണൽ 13 ന്`

Sudheer K

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ഇന്നത്തെ പരിശോധനയിലും ശരീരഭാഗങ്ങൾ കണ്ടെത്തി.

Sudheer K

പുത്തൻപീടിക സെൻ്റ് ആൻ്റണീസ് ഹയർ സെക്കന്ററി സകൂളിൽ മികവ് 2026 സംഘടിപ്പിച്ചു.

Sudheer K

Leave a Comment

error: Content is protected !!