ചാവക്കാട്: കടപ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി.
ഇന്നു പുലർച്ചെ 3: മണിക്കാണ് തൊട്ടാപ്പ് ആനന്തവാടിക്ക് സമീപം 45 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കരകടിഞ്ഞ നിലയിൽ കാണപ്പെട്ടത്. കടലോരത്ത് എത്തിയ വീശി വലക്കാരാണ് മൃതദേഹം കണ്ടത്
ഇവർ കോസ്റ്റൽ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മഞ്ഞ ഷർട്ടും ബനിയനും ആണ് വേഷം മാനസിക
അസ്വാസ്ഥ്യമുള്ള
ഒരു യുവാവ് ടീഷർട്ടും തുണിയും എടുത്ത നിലയിൽ കുറച്ചു നാളുകളായി തീരദേശത്ത് കാണപ്പെടാറുളളതായി നാട്ടുകാർ പറയുന്നു.
മുനക്കക്കടവ് കോസ്റ്റൽ എസ് ഐ ജോബി വർഗീസ് . എ എസ് ഐ ജോസ് , സി.പി.ഒ അനസ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തെ കുറിച്ച് വിവരം അറിയുന്നവർ മുനക്കകടവ് കോസ്റ്റൽ പോലീസുമായി ബന്ധപ്പെടണമെന്ന് എസ് ഐ ജോബി വർഗീസ് അറിയിച്ചു
94954 24419
