അന്തിക്കാട്: ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ കർഷക ദിനാചരണം ഗീത ഗോപി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ലക്ഷ്മി വസന്തൻ മുഖ്യാതിഥിയായി. വിവിധ കാർഷികമേഖലകളിൽ വർഷങ്ങളായി മികവ് തെളിയിച്ചു കൊണ്ടിരിക്കുന്ന 11 കർഷകരെ ചടങ്ങിൽ ആദരിച്ചു. കൃഷി ഓഫിസർ കെ.എസ്. ശ്വേത, അന്തിക്കാട് പഞ്ചായത്ത് മെമ്പർമാർ ,വിവിധ രാഷ്ട്രിയ് സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ യുടെ പുക്കള മത്സരവും, മത്സര വിജയികൾക്ക് സമ്മാനദാനവും ഓണസദ്യയും നടന്നു.
next post
