News One Thrissur
Updates

മാസ്സ് കേരള സംസ്ഥാന സമ്മേളനം

അരിമ്പൂർ: മാനുഫാക്ചേഴ്സ് അസോസിയേഷൻ ഓഫ് സോഡാ ആന്റി സോഫ്റ്റ് ഡ്രിങ്ക്സ് കേരള (മാസ് കേരള) യുടെ സംസ്ഥാന സമ്മേളനം അരിമ്പൂരിൽ നടന്നു.
വ്യവസായത്തെ തകർക്കുന്ന തരത്തിൽ സംസ്ഥാനത്തേയ്ക്ക് എത്തുന്ന ഗുണനിലവാരമില്ലാത്ത
ശീതള പാനിയങ്ങൾ നിരോധിക്കണമെന്നും ഈ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അരിമ്പൂർ കമ്മ്യൂണിറ്റി ഹാളിൽ മണലൂർ എംഎൽഎ പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു. മാസ്സ് കേരള സംസ്ഥാന പ്രസിഡൻ്റ് സി.എച്ച്. പ്രദീപൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.വി. ശശിധരൻ, അരിമ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നവ്യ അഖിൽ, വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറി മിൽട്ടൺ.ജെ. തലക്കോട്ടൂർ, സംഘാടക സമിതി വൈസ് ചെയർമാൻ തോമസ്, വൈസ് ചെയർമാൻ സാദിഖലി, ജോ. കൺവീനർ ഗിരീഷ്, സംസ്ഥാന ജോ. സെക്രട്ടറി അശോകൻ വയ്യാട്ട്, ജോ. സെക്രട്ടറി ചന്ദ്രദാസൻ, വൈസ് പ്രസിഡൻ്റ് ഹംസ, അബ്ദുൾ സത്താർ, ട്രഷറർ കെ.സി. റോയ് എന്നിവർ പ്രസംഗിച്ചു. പതാക ഉയർത്തൽ, പ്രതിനിധി സമ്മേളനം എന്നിവ നടന്നു .പുതിയ ഭാരവാഹികൾ: എ.വി. ശശിധരൻ (പ്രസിഡൻ്റ്), കെ. ദിലീപകുമാർ ( ജനറൽ സെക്രട്ടറി) കെ.സി. റോയ് (ട്രഷറർ)

Related posts

വേണ്ടത് കാർഷിക വികസനവും നല്ല റോഡുകളും: സത്യൻ അന്തിക്കാട്.

Sudheer K

കാട്ടൂരിൽ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ വ്യാജൻ നൽകി 15,000 രൂപ തട്ടിയ പ്രതി അറസ്‌റ്റിൽ.

Sudheer K

സീമന്തിനി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!