News One Thrissur
Updates

മണലൂർ മണ്ഡലത്തിലെ റോഡുകളുടെ മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു.

മുല്ലശ്ശേരി: മണലൂർ മണ്ഡലത്തിലെ മുല്ലശ്ശേരി, പാവറട്ടി, എളവള്ളി, വെങ്കിടങ്, മണലൂർ, വാടാനപ്പള്ളി, അരിമ്പൂർ, ചൂണ്ടൽ, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തുകളിലെയും, ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെതൈക്കാട് മേഖലയിലെയും മുഴുവൻ ഗ്രാമീണ റോഡുകളെയും ഉൾപ്പെടുത്തി ശാസ്ത്രീയമായി റോഡുകളുടെ വികസനം വിഭാവനം ചെയ്യുന്ന മണലൂർ മണ്ഡലം ഗ്രാമീണ റോഡ് വികസന മാസ്റ്റർ പ്ലാൻ പ്രൊഫ. സി രവീന്ദ്രനാഥ്‌ എം എൽ എ പ്രകാശനം ചെയ്തു. മുല്ലശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ നടത്തിയ ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ക്‌ളമന്റ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് തൃശൂർ ഡിവിഷൻ എക്സിക്യു ട്ടിവ് എഞ്ചിനീയർ പി.ജെ. സ്മിത മാസ്റ്റർ പ്ലാൻ എം എൽഎയ്ക്ക് കൈമാറി. ഗുരുവായൂർ മുനിസിപ്പൽ ചെയർപേഴ്സൺ സുനിത അരവിന്ദൻ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ മിനി മോഹൻദാസ് (മുല്ലശ്ശേരി), ആന്റോ ലിജോ (പാവറട്ടി), കെ.യു. സരിത (എളവള്ളി), സിനി പ്രസാദ് (ചൂണ്ടൽ), എം.പി. സജീപ് (കണ്ടാണശ്ശേരി), ഐ.പി. സുധീഷ് (വാടാനപ്പള്ളി), വൈസ് പ്രസിഡന്റു മാരായ മുഹമ്മദ്‌ ഹബീബ് (വെങ്കിടങ് പഞ്ചായത്ത്), എൻ.സി. സതീഷ് (അന്തിക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് ), കെ വി.
ഷിജു (മുല്ലശ്ശേരി പഞ്ചായത്ത് ) എന്നിവർ സംസാരിച്ചു. മണലൂർ മണ്ഡലത്തിലെ 548കിലോമീറ്റർ ദൈർഘ്യമുള്ള 1829റോഡുകളാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് എഞ്ചിനീയർമാർ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിലുള്ളത്. മൂന്ന് വർഷത്തിനുള്ളിൽ ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാകുന്നതിനുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.

Related posts

സംസ്ഥാന ജി.എസ്. ടി. വകുപ്പ് തൃശ്ശൂർ ജോയിന്റ് കമ്മിഷണർ പി.എസ്. ശിവരാജന് കോഴിക്കോടിന്റെയും ചുമതല

Sudheer K

*കൊടുങ്ങല്ലൂരിൽ സ്പെഷ്യൽ സ്കൂളിൽ അന്തേവാസി മരിച്ച സംഭവം കൊലപാതകം: സ്ഥാപനത്തിലെ കെയർ ടേക്കർ പിടിയിൽ

Sudheer K

മണലൂർ സബ് ട്രഷറിക്കു മുൻപിൽ പെൻഷനേഴ്സ് അസ്സോസിയേഷൻ പ്രതിഷേധ ധർണ നടത്തി

Sudheer K

Leave a Comment

error: Content is protected !!