തൃശൂർ: ആളൂരിൽ ഇലക്ട്രിക് സ്‌കൂട്ടറിൽ പൊലീസ് ജീ-പ്പ് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് വി-ദ്യാർഥികളിൽ ഒരാൾ മരിച്ചു. ആളൂർ ആനത്തടം പീ-ണിക്ക പറമ്പിൽ രാജുവിൻ്റെ മകൻ ജൂവിനാണ് മരി-ച്ചത്. 16 വയസായിരുന്നു. ചികിത്സയിലിരിക്കെ ആണ് മരണം.പൊലീസ് ഡാൻസാഫ് സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് കുട്ടികൾ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചത്. ജൂൺ 15ന് ആയിരുന്നു സംഭവം. പോട്ട മൂന്നുപീടിക സംസ്ഥാനപാതയിൽ ആളൂർ കദളിച്ചിറക്ക് സമീപത്ത് വച്ചായിരുന്നു അപകടം.
പോട്ട ഭാഗത്തുനിന്നും ഇരിങ്ങാലക്കുട ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു ഇരു വാഹനങ്ങളും. കദളി-ച്ചിറയിൽ വെച്ച് വലതുവശത്തേക്ക് തിരിഞ്ഞ ഇല-ക്ട്രിക് സ്കൂട്ടറിൽ പുറകിൽ നിന്ന് വന്ന ജീപ്പ് ഇടിക്കു-കയായിരുന്നു. പരിക്കേറ്റ ജൂവിൻ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സക്കിടെ ഇന്ന് രാവിലെയാണ് മരിച്ചത്.
