ചാഴൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാഴൂർ യൂണിറ്റിൻ്റെ വാർഷികം ചാഴൂർ കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ആർ.ആൻ്റണി അധ്യക്ഷത വഹിച്ചു. നാട്ടിക നിയോജക മണ്ഡലം ചെയർമാൻ കെ.കെ.ഭാഗ്യനാഥ് മുഖ്യ പ്രഭാഷണം നടത്തി. ജോ. സെക്രട്ടറി കെ.എസ്. ജയശീലൻ, യൂണിറ്റ് സെക്രട്ടറി കെ.വി.മോഹൻദാസ്, യൂണിറ്റ് ട്രഷറർ വിൻസൻ്റ് സൈമൺ, യൂത്ത് വിംഗ് നാട്ടിക നിയോജക മണ്ഡലം ചെയർമാൻ താജുദ്ദീൻ കാവുങ്ങൽ, വനിത ചെയർപേഴ്സൺ ഷീല പ്രേംരാജ്, വനിത വിംഗ് പ്രസിഡന്റ് ജിഷ രാജേഷ്, വനിത വിംഗ് സെക്രട്ടറി ജുബീന ഷഫീക്ക്, കമ്മിറ്റി മെമ്പർമാരായ എൻ.ബി.സത്യൻ, ഇ.എസ്. പീതാംബരൻ, വൈസ് പ്രസിഡൻ്റ് കെ.എസ്.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കലാകായിക വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയ മെമ്പർമാരുടെ മക്കളെ യോഗത്തിൽ ആദരിച്ചു. തുടർന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
ക്യാപ്ഷൻ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാഴൂർ യൂണിറ്റിൻ്റെ വാർഷികം ചാഴൂർ കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു
