ചാവക്കാട്: ഏനാമാവ് റോഡിൽ ഷൂ മാർട്ട് എന്ന പേരിൽ ചെരിപ്പ് കട നടത്തുന്ന വ്യാപാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മന്ദലാംകുന്ന് കുന്നത്ത് പള്ളി റോഡിൽ വലിയകത്ത് അലി (72)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഭാര്യ പാത്തുമോൾ കുറച്ച് ദിവസമായി അവരുടെ പാലപ്പെട്ടിയിലുള്ള വീട്ടിലായിരുന്നു. ഇവർക്ക് മക്കളില്ല. ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. വടക്കേകാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു
