മാള: അഷ്ടമിച്ചിറ റൂട്ടിലെ വടമയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കുണ്ട്. മാള സ്വദേശി പാറക്കാടൻ വീട്ടിൽ ഫ്രാൻസീസ് (58) ആണ് മരിച്ചത്. ഇന്നുച്ചയ്ക്ക് ഒന്നരയോടെ വടമ എൽപി സ്കൂളിന് മുന്നിലായിരുന്നു അപകടം, ഗുരുതരമായി പരുക്കേറ്റ ഫ്രാൻസിസിനെ മാള ഗുരുധർമ്മം മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പരിക്കേറ്റ മറ്റൊരു ബൈക്ക് യാത്രികനായ ആളൂർ സ്വദേശി ഹെൽവിനെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
