News One Thrissur
Updates

ഗൃഹനാഥനെ വധിക്കാൻ ശ്രമിച്ച മൂന്നുപേരെ പാവറട്ടി പോലീന് അറസ്റ്റ് ചെയ്തു.

പാവറട്ടി: വളർത്തുനായയെ കല്ലെറിഞ്ഞതുമായുള്ള തർക്കത്തെ തുടർന്ന് ഗൃഹനാഥനെ വധിക്കാൻ ശ്രമിച്ച മൂന്നുപേരെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു.

ഏനാമാവ് കരുവന്തല സ്വദേശി കളായായ നമ്പുള്ളി സന്ദീപ്, വടു ക്കുംത്തലവീട്ടിൽ മുകേഷ്, കാര്യാടൻ വീട്ടിൽ അമൽജിത്ത് എന്നിവരെയാണ് പാവറട്ടി എസ് എച്ച് ആന്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്ത‌ത്. കരുവന്തല കറുപ്പും വീട്ടിൽ ഇബ്രാഹിം മകൻ ആരിഫിനെയാണ്
പ്രതികൾ ആയുധങ്ങൾ ഉപയോഗിച്ച് മർദിച്ചത്. ആരിഫിൻ്റെ വീട്ടിൽ വളർത്തുന്ന നായയെ കല്ലെറിഞ്ഞത് ആരിഫ് ചോദ്യം ചെയ്യുകയും തുടർന്ന് തർക്കമാവുകയു മായിരുന്നു.തുടർന്ന് പ്രതികൾ മൂന്നുപേരും ചേർന്ന് ആയുധങ്ങൾ കൊണ്ട് ആരിഫിനെയും ആരിഫിൻ്റെ കുടും ബാംഗങ്ങളെയും മർദിക്കുകയും ആരിഫിൻ്റെ സ്‌കൂട്ടർ തല്ലിത്തകർക്കുകയും ചെയ്തതായാണ് പരാ തി. സംഭവത്തിൽ പാവറട്ടി പോലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Related posts

സരോജിനി അന്തരിച്ചു.

Sudheer K

നാട്ടിക മണ്ഡലം ഇടതുപക്ഷത്തോടൊപ്പം ഉറച്ച് നിൽക്കും,വർഗ്ഗ വഞ്ചകരെ നാട്ടിക ഒറ്റപ്പെടുത്തും: കെ.വി.അബ്ദുൾ ഖാദർ

Sudheer K

മീൻപിടുത്തത്തിൻ്റെ മറവിൽ വൻ കഞ്ചാവ് കച്ചവടം; 6.83 കിലോ കഞ്ചാവും മാരാകായുധങ്ങളുമായി നാട്ടിക സ്വദേശി അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!