News One Thrissur
Updates

ഹജ്ജ് യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു.

തൃപ്രയാർ: കരയാമുട്ടം സി.എച്ച്. പള്ളിപ്രം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് യാത്രയയപ്പ് സംഗമവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.
കരയാമുട്ടം നൂറുൽ ഹിദായ മദ്രസ ഹാളിൽ വച്ച് സംഘടിപ്പിച്ച സംഗമത്തിൽ മഹല്ല് ഖത്വീബ് മുഹമ്മദ് റാഫി ഫൈസി മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് പി.എം. കുഞ്ഞിമൊയ്തീൻ അധ്യക്ഷത വഹിച്ചു.
സയ്യിദ് തഖിയുദ്ദീൻ യമാനി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. മഹല്ല് സെക്രട്ടറി ഷംനാസ് ഷെരീഫ്, വൈസ് പ്രസിഡന്റ് പി.യു. റഹീം, ട്രഷറർ എം.എം. ഷംസുദ്ദീൻ, അബ്ദുള്ള അൻവരി, ആശിഖ് മഹ്മൂദി, ഭാരവാഹികളായ പി.എം. മുഹമ്മദ്, വി.എ. നവാസ്, പി.കെ. അഷ്റഫ്, എ.കെ. കുഞ്ഞിമുഹമ്മദ്, ഹംസ പറൂപനക്കൽ
ഹജ്ജ് യാത്രാ സംഘത്തിലെ പ്രതിനിധി പി.കെ. ഹംസ എന്നിവർ സംസാരിച്ചു.

ക്യാപ്ഷൻ: കരയാമുട്ടം മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് യാത്രയയപ്പ് സംഗമത്തിൽ മഹല്ല് ഖത്വീബ് മുഹമ്മദ് റാഫി ഫൈസി മുഖ്യപ്രഭാഷണം നടത്തുന്നു.

Related posts

വർഗീസ് അന്തരിച്ചു.

Sudheer K

പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ പിടിയിൽ

Sudheer K

പാറളത്ത് യുഡിഎഫിൻ്റെ വോട്ട് അസാധുവായി; എൻഡിഎ അധികാരം പിടിച്ചു

Sudheer K

Leave a Comment

error: Content is protected !!