News One Thrissur
Updates

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം: ജി നിരഞ്ജനെ സിപിഐ അനുമോദിച്ചു.

അന്തിക്കാട്: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 498 മാർക്ക് നേടി വിജയിച്ച മുറ്റിച്ചൂർ സ്വദേശി ജി.നിരഞ്ജനെ സിപിഐ അന്തിക്കാട് വെസ്റ്റ് ലോക്കൽ കമ്മറ്റി അനുമോദിച്ചു. സംസ്ഥാന എക്സി ക്യൂട്ടീവ് അംഗവും മുൻ കൃഷി മന്ത്രിയുമായ വി.എസ്. സുനിൽകു മാർ പൊന്നാട അണിയിച്ചാണ് അനുമോദിച്ചത്. മണ്ഡലം സെക്രട്ടറി കെ.എം. കിഷോർകുമാർ, വി.ഡി. രത്നാകരൻ, വൈശാഖ് അന്തിക്കാട്, ലോക്കൽ സെകട്ടറി സാജൻ കൂട്ടാല, സുമേഷ് തെക്കിനിയേടത്ത്, സുധാകരൻ, വേണു, ദീപ ഉല്ലാസ്, സതീശൻ, അനിൽ, സജീവൻ മാക്കോത്ത്, കെ.ബി. സ്വാഗത്, സാബു അന്തിക്കാട് എന്നിവർ സംസാരിച്ചു. കാഞ്ഞാണി ഭാരത് വിദ്യഭവൻ സ്കൂളിലെ വിദ്യർത്ഥിയും കൊലയാംപറമ്പത്ത് ഗിരീ ഷ് ബിന്ദു ദമ്പതികളുടെ മകനുമാണ് ചെണ്ടമേള വിദഗ്ധൻ കൂടിയായ നിരഞ്ജൻ. തായമ്പക, പഞ്ചാരിമേളം, പഞ്ചവാദ്യം എന്നിവ ഷേത്രങ്ങളിൽ അഭ്യസിച്ച് വരുന്നു നിരഞ്ജന് ചെണ്ടമേളത്തിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Related posts

സാന്ത്വനം ട്രസ്റ്റിൻ്റെയും, സെപ്ഷ്യൽ സ്കൂളിൻ്റെയും 23 -ാം വാർഷികം ആഘോഷിച്ചു.

Sudheer K

ചാവക്കാട് കടപ്പുറം അടിതിരുത്തിയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

അരവിന്ദാക്ഷൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!