കയ്പമംഗലം: ദേശീയപാതയില്‍ കയ്പമംഗലം പന്ത്രണ്ടില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ലോട്ടറി വില്‍പ്പനത്തൊഴിലാളി മരിച്ചു. കയ്പമംഗലം കൂരിക്കുഴി 18മുറി സ്വദേശിയും കയ്പമംഗലം പഞ്ചായത്തിഫീസിനടുത്ത് താമസക്കാരനുമായ തിണ്ടിക്കല്‍ വീട്ടില്‍ ഹുസൈന്‍ (53) ആണ് മരിച്ചത്. ദേശീയപാതയോരത്ത് കയ്പമംഗലം പന്ത്രണ്ട് സെന്ററില്‍ ലോട്ടറി വില്‍പ്പന നടത്തിവരികയാണ് ഇദ്ദേഹം. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ലോട്ടറിക്കടയുടെ സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ചെന്ത്രാപ്പിനി മിറാക്കിള്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: ഹനീസ. മക്കള്‍: ഹാരിസ്, ഹസീബ്
previous post
