News One Thrissur
Updates

ഇരുണ്ട കാലം തിരിച്ച് വരാൻ യു ഡി എഫുകാർ പോലും ആഗ്രഹിക്കുന്നില്ല- പി.കെ. ബിജു

വാടാനപ്പള്ളി:ഇരുണ്ട കാലം തിരിച്ച് വരാൻ യു ഡി എഫുകാർ പോലും ആഗ്രഹിക്കുന്നില്ലെന്ന് സി പിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജു പറഞ്ഞു. എൽ ഡി എഫ് വാടാനപ്പള്ളി മേഖല തെരഞ്ഞെടുപ്പ് റാലിയും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ച് വർഷം കഴിഞ്ഞാൽ മാറി മാറി വരുന്ന രീതി ഇനി ആവശ്യമില്ലെന്ന് ജനങ്ങൾക്ക് മനസിലായി.അതിനാൽ തന്നെ 10 വർഷക്കാലത്തെ വികസനം ഇനിയും മുന്നോട്ട് കൊണ്ടു പോകാൻ എൽഡിഎഫ് തുടരേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്. ദീർഘകാലം രാജ്യം ഭരിച്ച കോൺഗ്രസ് ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ബി ജെ പി കൊടുത്തു. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസുകാർ കൂട്ടത്തോടെ ബി ജെ പിയായി മാറി.കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ തൃശൂരിലും ഇത് തന്നെയാണ് കണ്ടത്.ബാബറി മസ്ജിദ് തകർക്കാൻ കൂട്ടുനിന്നവരാണ് കോൺഗ്രസ്. മത നിരപേക്ഷതയെ തകർക്കാൻ കോൺഗ്രസ് കൂട്ടുനിന്നു.രാജ്യത്ത് മത നിരപേക്ഷ കക്ഷികളുടെ ശക്തി ചോർത്തിക്കളയാൻ കോൺഗ്രസ്ശ്രമിക്കുകയാണ്. രാജ്യത്തെ അന്വേഷണ സംവിധാനങ്ങളെല്ലാം ആർ എസ് എസിൻ്റെ കീഴിലാക്കുകയാണ് ബിജെപി ഗവൺമെൻ്റ് ചെയ്യുന്നത്.സംഘ പരിവാറിനെതിരായ പ്രതിഷേധം ഒരിടത്തും കോൺഗ്രസ് സംഘടിപ്പിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.അഷറഫ് വലിയകത്ത് അധ്യക്ഷനായി. സ്ഥാനാർത്ഥി പ്രൊ.സി രവീന്ദ്രനാഥ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി വി ഹരിദാസ്, കെ എവിശ്വംഭരൻ, കെ സി പ്രസാദ്, സുരേഷ്മംത്തിൽ, വി എ ഷാജുദ്ധീൻ, ഐ എൻ സുധീഷ്, സി ബി സുനിൽ കുമാർ, സി എം നിസ്സാർ,.ശാന്തി ഭാസി, അനിത്ത്, ഷൈന മുഹമ്മദ്, റെജീന രാജു, കെ കെ അനിൽകുമാർ,പ്രമീള ബൈജു എന്നിവർ സംസാരിച്ചു.

Related posts

വാടാനപ്പള്ളിയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

Sudheer K

20 കോടിയുടെ ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് ഇന്ന്

Sudheer K

അന്തിക്കാടിന്റെ സമര ചരിത്രം പുതുതലമുറക്ക് ആവേശവും അറിവും നൽകുന്നത് – കെ.പി. രാജേന്ദ്രൻ.

Sudheer K

Leave a Comment

error: Content is protected !!