തൃപ്രയാർ: എൻഡിഎ നാട്ടിക നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷനും മുൻ ഗോവ ഗവർണ്ണറുമായ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദി നേതൃത്വം നല്കുന്ന ദേശീയ ശക്തിയെ ഇപ്പോൾ കേരളത്തിലെ പൊതു സമൂഹവും ഏറ്റെടുത്തു കഴിഞ്ഞു എന്നുള്ളതിന്റെ ഉദാഹരണമാണ് സി.സി. മുകുന്ദൻ ഉൾപ്പെടെയുള്ള, യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരും, ദേശീയ ബോധമുള്ള കോൺഗ്രസ്സുകാരുമായ നിരവധി നേതാക്കൾ എൻഡിഎ മുന്നണിയിലേക്ക് വരുന്നതെന്നും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുന്ന തെരെഞ്ഞെടുപ്പായിരിക്കും 2026 എന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ബിജെപി നാട്ടിക മണ്ഡലം പ്രസിഡന്റ് റിനി കൃഷ്ണ പ്രസാദ് അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു സ്വാഗതവും ബിജെപി ചേർപ്പ് മണ്ഡലം പ്രസിഡന്റ് ശ്രീരജ് നന്ദിയും പറഞ്ഞു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്ബ്,മുൻ കേന്ദ്ര മന്ത്രി ഭഗവന്ത് കുബേ, സ്ഥാനാർത്ഥി സി.സി. മുകന്ദൻ, ഷൈൻ നെടിയിരുപ്പിൽ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പിൽ, ജില്ലാ സെകട്ടറിമാരായ ഇ. പി ഹരീഷ് മാസ്റ്റർ, സജിനി മുരളി, ഇ.പി ത്സാൻസി, മണ്ഡലം കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ, ബിഡിജെഎസ് ജില്ലാ ജനറൽ സെക്രട്ടറി അക്ഷയ് കൃഷ്ണ, ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് ഷിനിഷൈലജൻ, ടി.ജി. രതീഷ്, സുബിൻ കൊന്നക്കൻ, എ.കെ. ചന്ദ്രശേഖരൻ,നവീൻ മേലേടത്ത്, എൻ.കെ. ഭീതീഹരൻ, വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, മോർച്ചാ ജില്ലാ മണ്ഡലം ഭാരവാഹികൾ എന്നിവർ നേതൃത്വം നല്കി.
