News One Thrissur
Updates

സപ്ലൈകോ റംസാൻ കിറ്റ് :15 ഇനങ്ങൾ 786 രൂപക്ക്`

കോഴിക്കോട്:
റംസാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. സാധാരണക്കാർക്ക് ആശ്വാസമാകുന്നതാണ് വിലക്കുറവിലുള്ള ഈ സ്പെഷ്യൽ കിറ്റ്. റംസാൻ നിലാവ് എന്നാണ് കിറ്റിന് പേരിട്ടിരിക്കുന്നത്.

1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ കിറ്റ് ഉപഭോക്താവിന് നൽകുക 786 രൂപയ്ക്ക് ആണ്. മാർച്ച് 20 വരെയാണ് ഈ ഓഫർ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്ന് ലഭിക്കുക.

കിറ്റിൽ ലഭിക്കുന്നത്?

ഒരു കിലോ വീതം ശബരി അപ്പം പൊടി, പുട്ടുപൊടി, 100 ഗ്രാം വീതം ചിക്കൻ മസാല, പെരുഞ്ചീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, 50g കുരുമുളകുപൊടി, ഒരു കിലോ വീതം റവ, പഞ്ചസാര, 250 ഗ്രാം ശബരി ഗോൾഡ് ചായപ്പൊടി, ഏലക്കായ 20 ഗ്രാം, അണ്ടിപ്പരിപ്പ് 50 ഗ്രാം എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Related posts

ഇരിങ്ങാലക്കുടയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് അപകടം

Sudheer K

താന്ന്യം അനശ്വര അംഗൻവാടിയിലേക്ക് ടി വി സമ്മാനിച്ചു

Sudheer K

സമേതം പദ്ധതി: വലപ്പാട് വിദ്യാർത്ഥികളുടെ കഥാ കവിതാ ക്യാമ്പിന് തുടക്കമായി.

Sudheer K

Leave a Comment

error: Content is protected !!