തൃശൂർ: പ്രണയം നടിച്ചും വിവാഹവാഗ്ദാനം നൽകിയും പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഇൻസ്റ്റഗ്രാം ഇൻഫ്ലു വൻസർ അറസ്റ്റിൽ. താന്ന്യം സ്വ ദേശി യദു ഗിരീഷ് (38) ആണ് അറസ്റ്റിലായത്.
തൃശൂർ സിറ്റി സൈബർ പോലീസിനു ലഭിച്ച എറണാകുളം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മൂന്നു പെൺകുട്ടികളുടെ പരാതികൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ യദുവിനെതിരേ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരി കയാണ്. കൂടുതൽപേരെ പ്രതി ലൈം ഗികമായി പീഡിപ്പിച്ചതായും ഇതിൽ പോക്സോ കേസുകളും ഉൾപ്പെട്ടുട്ടുണ്ടെന്നുമാണ് അന്വേഷണസം ഘം നൽകുന്ന സൂചന. ഇൻസ്റ്റഗ്രാമിൽ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് ഇയാളുടെ പതിവ്. പിന്നീട് ഇവരുമായി അടുപ്പം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം നൽകിയശേഷം പീ ഡനത്തിന് ഇരയാക്കുകയുമായി രുന്നു.
നഗ്നവീഡിയോ ചിത്രീകരിച്ച് ഇയാൾ ഭീഷണിപ്പെടുത്തി പീഡി പ്പിച്ചെന്നും പരാതിയുണ്ട്. യുവതികളിൽനിന്നു പണം വാങ്ങിയതായും പരാതിയിൽ പറയുന്നു.
