News One Thrissur
Updates

ചേറ്റുവ ജിഎം യുപി സ്കൂളിൽ അക്ഷരവണ്ടിയും സ്കൂൾ കവാടവും സമർപ്പിച്ചു.

ചേറ്റുവ : ജി.എം.യു.പി. സ്കൂളിൽ ഓടാത്ത കെ എസ് ആർ ടി സി ബസ് മൾട്ടിപർപ്പസ് അക്ഷര വണ്ടി ആക്കി മാറ്റിയതും പുതിയ സ് കൂൾ കവാടവും സ്കൂളിന് സമർപ്പിക്കലും നൂറ്റിപ്പതിനാറാം വാർഷിക ആഘോഷ ഉദ്ഘാടനവും ഗുരുവായൂർ നിയോജക മണ്ഡലം എം.എൽ.എ . എൻ കെ അക്ബർ നിർവഹിച്ചു. ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സേവ്യർ പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു. ഫുട്ബോൾ താരം പത്മശ്രീ ഐ.എം. വിജയൻ മുഖ്യാതിഥി ആയിരുന്നു.അക്ഷരവണ്ടിയിൽ ഒരുക്കിയിട്ടുള്ള ലൈബ്രറിയിൽ നിന്നും ആദ്യ പുസ്തക വിതരണം കവിയും ഗാനരചിതവും ആയ റഫീഖ് അഹമ്മദ് നിർവഹിച്ചു. ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു സുരേഷ് എൻ്റോവ്മെൻ്റുകൾ വിതരണവും
ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻ്റിങ്
കമ്മറ്റി ചെയർ പേഴ്സൻ ഷമീറ ഷബീർ പൂക്കൾ പറയുന്നത് എന്ന പേരിൽ കുട്ടികൾ തയ്യാറാക്കിയ സംയുക്ത ഡയറി മൂന്നാം ലക്കം പ്രകാശനവും നിർവഹിച്ചു.

അക്ഷരവണ്ടിയും സ്കൂൾ കവാടവും സ്പോൺസർ ചെയ്ത സ്കൂൾ വികസന സമിതി ഓവർസീസ് മെമ്പർ പി.ബി. ഹുസൈനെ എം.എൽ.എ ആദരിച്ചു. ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻമാരായ സുനിൽ കാര്യാട്ട്, ഉഷ വി. പുരുഷോത്തമൻ
ഗ്രാമ പഞ്ചായത്ത്
അംഗങ്ങളായ ആർ.എ. സൈഫുള്ള, നൗഷാദ് കൊട്ടിലിങ്ങൽ, റോഷ്നി ടീച്ചർ, ഷക്കീല ജമാൽ , ഏങ്ങണ്ടിയൂർ കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് ഉത്തമൻ തേർ, സ്കൂൾ വികസന സമിതി ഓവർസീസ് മെമ്പർ പി.ബി. ഹുസൈൻ,
ഒഎസ്എ സെക്രട്ടറി പി.എം. മുഹമ്മദ് റാഫി പിടിഎ പ്രസിഡന്റ് കെ.ഐ. നൂർജഹാൻ, എംപിടിഎ പ്രസിഡന്റ് ഡോ. ഫാത്തിമ നൗഫൽ, സ്കൂൾ ലീഡർ മുഹമ്മദ് നദാൽ, സ്കൂൾ വികസന സമിതി രക്ഷാധികാരി എം.എ. ഹാരിസ് ബാബു, പ്രധാന അധ്യാപകൻ പി.ബി. സജീവ് എന്നിവർ സംസാരിച്ചു.

Related posts

തൃപ്രയാറിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ആക്രമിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ

Sudheer K

ചെന്ത്രാപ്പിന്നിയിൽ ദേശീയ പാത നിർമ്മാണ കമ്പനിയുടെ ടിപ്പർ ലോറി ഇലക്ട്രിക്ക് സ്കൂട്ടറിലിടിച്ച് വ്യാപാരി മരിച്ചു

Sudheer K

തൃശൂരിൽ ബസ് കയറി ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം .

Sudheer K

Leave a Comment

error: Content is protected !!