തൃപ്രയാർ : മത നിരാസവും ലിബറലിസവും സമൂഹത്തെ അരാചകത്വത്തിലേക്ക് നയിക്കുന്ന വർത്തമാന കാലത്ത് മത – ഭൗതിക സമന്വയ വിദ്യഭ്യാസം ഏറെ പ്രോൽസാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സയ്യിദ് നജീബ് തങ്ങൾ ആന്ത്രോത്ത് പറഞ്ഞു. ചൂലൂർ ദാറുൽ ഇഹ്സാൻ അക്കാദമിയുടെ 13ാം വാർഷികവും നാലാം സനദ് ദാനസമ്മേളനവും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . മഹല്ല് പ്രസിഡന്റ് സി.എ . മനാഫ് അധ്യക്ഷനായി. മഹല്ല് ജനറൽ സെക്രട്ടറി സി.ബി. അബ്ദുസ്സലാം ആമുഖ ഭാഷണം നിർവഹിച്ചു. ദാറുൽ ഇഹ്സാൻ കോളേജ് പ്രിൻസിപ്പാൾ മുഹമ്മദ് മുസ്തഫ ദാരിമി വളപുരം സനദ് ദാന പ്രഭാഷണം നടത്തി. ഉമർ ബാഖവി പഴയന്നൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു . വൈസ് പ്രിൻസിപ്പൽ അനസ് ബാഖവി , നാട്ടിക റെയ്ഞ്ച് സെക്രട്ടറി പി. പി .മുസ്തഫ മൗലവി, മഹല്ല് ട്രഷറർ പി.എം. ഷംസുദ്ദീൻ, ഉപദേശ സമിതി അംഗം വി.എം. ഷൗക്കത്തലി, ഷാജി കണ്ണങ്കിലത്ത്, പി.വി. നിസാർ , വി .എം . അഷറഫ്, ദാറുൽ ഇഹ്സാൻ അധ്യാപകരായ സ്വാലിഹ് വാഫി, അഫ്സൽ ബാഖവി, ആമിർ ഹുദവി, നവാസ് ഫൈസി, ഇഹ്സാൻ ഹൈതമി, അഫ്രിൻ ജലാലി, ജൗഹർ വാഫി സംസാരിച്ചു.
