തൃപ്രയാർ: മഹാശിവരാത്രിയോടനുബന്ധിച്ച് തൃപ്രയാർ ക്ഷേത്ര നടയിൽ നിന്നും ആലുവയിലേക്ക് നടത്തിയ കെഎസ്ആർടിസി ബസ് സർവീസിന്റെ ഉദ്ഘാടനം തൃപ്രയാർ ദേവസ്വം മാനേജർ മനോജ്.കെ. നായർ നിർവഹിച്ചു
നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷൻമാരായ സീന ഉണ്ണികൃഷ്ണൻ, സുബില പ്രസാദ്, മെമ്പർമാരായ പി.സി. മണികണ്ഠൻ,
നിഷ ഉണ്ണികൃഷ്ണൻ, സിന്ധു സിദ്ധപ്രസാദ്, എന്നിവർ സംസാരിച്ചു.
സി.എസ്. മണികണ്ഠൻ, വിഡി സന്ദീപ്, ഇ.എസ്. ശ്രീനിവാസൻ. പി.എ. ഫസൽ പി.എ എന്നിവർ നേതൃത്വം നൽകി.
വൈകീട്ട് 4 ,6 ,8 ,9 എന്നീ സമയങ്ങളിലാണ് ബസ് സർവ്വീസ് നടത്തുന്നത്.
