കാഞ്ഞാണി: കാരമുക്ക് എസ്.എൻ.ജി.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഉജ്ജ്വല മാതൃകകൾ സൃഷ്ടിച്ച വ്യക്തികളെ ആദരിക്കുന്ന സ്നേഹപാഠം 2026 ഈ മാസം 16ന് രാവിലെ പത്തിന് ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യുമെന്ന് പി.ടി.എ. പ്രസിഡൻറ് പി.ബി. ജോഷി, സ്റ്റാഫ് സെക്രട്ടറി ബിജോയ് എരണേഴത്ത്, ഇ.വി. ദിനേശൻ മാസ്റ്റർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സിവിൽ സർവിസ് പരീക്ഷ ലക്ഷ്യം വെക്കുന്ന വിദ്യാർഥികളും കലക്ടറുമായി സംവാദം, പൂർവ വിദ്യാർഥികളായ ജനപ്രതിനിധികളെ ആദരിക്കൽ, പഠനത്തിൽ പിന്നിലായിരുന്ന കുട്ടികളെ സ്നേഹപാഠം ക്ലാസുകളിലൂടെ മുൻനിരയിലെത്തിച്ച മാതൃസംഘം പ്രതിനിധികളെ ആദരിക്കൽ എന്നിവയാണ് പരിപാടികൾ.
