News One Thrissur
Updates

തീരദേശത്തെ ജലാശയങ്ങളിൽ ആറ് ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

വാടാനപ്പള്ളി : ജില്ലാ പഞ്ചായത്ത്‌ ഉൾനാടൻ പൊതുജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിക്കുന്നതിന്റെ ഭാഗമായി ചേറ്റുവ മത്സ്യഭവൻ പരിധിയിൽ വരുന്ന എങ്ങണ്ടിയൂർ പഞ്ചായത്തിലെ വെട്ടയ്ക്കൊരു മകൻ കടവ്, പുളിക്കക്കടവ്, മീൻകടവ് എന്നീ മൂന്ന് കടവുകളിൽ കാരച്ചെമ്മീൻ വിത്തുകൾ നിക്ഷേപിച്ചു. മത്സ്യസമ്പത്തിന്റെ വർധനവ്, മത്സ്യത്തൊഴിലാളികൾക്ക് വരുമാന മാർഗം വർധിപ്പിക്കുക, ഗുണമേന്മയുള്ള മത്സ്യം ഉറപ്പുവരുത്തുക എന്നിവയാണ് പദ്ധതി ലക്ഷ്യങ്ങൾ. മൂന്നു കടവുകളിലായി രണ്ടര ലക്ഷം രൂപയുടെ ആറുലക്ഷത്തിഇരുപത്തി അയ്യായിരം മത്സ്യകുഞ്ഞുങ്ങളാണ് നിക്ഷേപിച്ചത്. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി സ്ഥിരം അധ്യക്ഷ പി. ഐ. സജിത ഉദ്ഘാടനം ചെയ്തു.എങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സേവ്യർ പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പ്രസിഡൻ്റ് രഞ്ജില ഗിരി മുഖ്യാതിഥിയായിരുന്നു.ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സീമ , ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സി. കെ. മനോജ്‌, ജനപ്രതിനിധികളായ സുനിൽ കാര്യാട്ട്, ഉഷ , ഷമീറ , ഇർഷാദ് കെ. ചേറ്റുവ, സന്തോഷ്‌ കേരാച്ചൻ,കെ.ബി. സുധ , ലീന ഗണേഷ്,ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ യു.എം. ശ്രുതിമോൾ എന്നിവർ സംസാരിച്ചു.

Related posts

അരിമ്പൂർ പൂയ്യ ആഘോഷത്തിന് കൊടിയേറി

Sudheer K

ക്ഷേത്രത്തിൽ നിന്നും 15 കിലോ തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച പ്രതി അറസ്റ്റിൽ

Sudheer K

നൂറോളം ദേവാലയ മോഷണ കേസിലെ പ്രതി തൃശൂരിൽ പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!