News One Thrissur
Updates

മഹാത്മാഗാന്ധി തൊഴിലുറപ്പ് ജില്ലാതല സംരക്ഷണ സംഗമം നടത്തി.

അരിമ്പൂർ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച ബിജെപി സർക്കാരിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വത്തിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് സംരക്ഷണ സംഗമം നടത്തി. അരിമ്പൂരിൽ നടന്ന ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ഡിസിസി പ്രസിഡൻ്റ് അഡ്വ. ജോസഫ് ടാജറ്റ് നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് ജെൻസൻ ജെയിംസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.വി. സുരേഷ് കുമാർ, അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.എൽ.ജോൺസൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് പി. മണികണ്ഠൻ, കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട്, മണ്ഡലം വൈസ് പ്രസിഡൻ്റ് മാർട്ടിൻ ചാലിശ്ശേരി, സെക്രട്ടറി കൃഷ്ണപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

കണ്ടശ്ശാംകടവ് ചീഫ് മിനിസ്റ്റേഴ്സ് എവർറോളിംഗ് ട്രോഫി ജലോത്സവം : സംഘാടക സമിതി ഓഫീസ് തുറന്നു

Sudheer K

കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ വിഷുപ്പൂരം ആഘോഷിച്ചു

Sudheer K

പെരിങ്ങോട്ടുകരയിലും വാടാനപ്പള്ളിയിലും പൊലീസ് റൂട്ട് മാർച്ച് നടത്തി.

Sudheer K

Leave a Comment

error: Content is protected !!