തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിനു മുകളിൽ വീണ്ടും കിഴക്കൻ കാറ്റ് രൂപപ്പെട്ടതോടെ ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴക്ക് സാധ്യതയെന്ന് കലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കിഴക്കൻ കാറ്റിൻറെ സ്വാധീനഫലമായി തിങ്കളാഴ്‌ച മുതൽ എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് തിങ്കളാഴ്‌ച ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നാണ് പ്രവചനം. നേരിയ ഇടത്തരം മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലും വയനാട് ജില്ലയിലും ഞായറാഴ്‌ച ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
