News One Thrissur
Updates

കേരള സവാരി ജില്ലയിൽ പ്രവർത്തനമാരംഭിച്ചു

തൃശൂർ : സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ഓട്ടോ, ടാക്‌സി സർവീസ് ‘കേരള സവാരി’ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജനും സംയുക്തമായി പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു.

രാജ്യത്ത് ആദ്യമായാണ് സർക്കാർ ഉടമസ്ഥതയിൽ ഓൺലൈൻ ഓട്ടോ–ടാക്‌സി പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ തിരുവനന്തപുരം, കൊച്ചി ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന കേരള സവാരി, തൊഴിൽ വകുപ്പ്, പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.

സുരക്ഷിതവും വിശ്വസനീയവുമായ ഡ്രൈവർമാരാണ് കേരള സവാരിയുടെ പ്രത്യേകത. ജില്ലയിൽ ഏകദേശം 2400 ഓളം ഡ്രൈവർമാരാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. സർക്കാർ അംഗീകൃത നിരക്കുകളാണ് ഈടാക്കുന്നത്.

നിമിഷങ്ങൾക്കുള്ളിൽ ബുക്കിംഗ് സാധ്യമാകുന്ന മൾട്ടി മോഡൽ ആപ്പാണ് കേരള സവാരി. ഉപയോക്താക്കൾക്കും ഡ്രൈവർമാർക്കും ഒരുപോലെ പ്രയോജനകരമായ രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വി. ആർ. സുനിൽകുമാർ എം എൽ എ, അഡീഷണൽ ലേബർ ഓഫീസർ രഞ്ജിത്ത് പി മനോഹർ, ജനപ്രതിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

പെരിങ്ങോട്ടുകരയിൽ വയോധികയെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ.

Sudheer K

തീയറ്റർ നടത്തിപ്പുകാരനേയും ഡ്രൈവറേയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ

Sudheer K

സമസ്ത ജില്ലാ സന്ദേശയാത്രക്ക് വാടാനപ്പള്ളിയിൽ തുടക്കമായി.

Sudheer K

Leave a Comment

error: Content is protected !!