ചേർപ്പ് : കലയും സാഹിത്യവും സാമൂഹിക സംവാദങ്ങളും സംഗമിക്കുന്ന പെരുവനം രാജ്യാന്തര ഗ്രാമോത്സവം 4-ാം പതിപ്പിന് തുടക്കമായി ചേർപ്പ് ഭഗവതി ക്ഷേത്രനടയിലെ പെരുവനം ശ്രീലകം ലൈഫ്‌ലോംഗ് ലേണിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഗ്രാമോത്സവo കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്തു.നാലാമത് ഐവറി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് കലാമണ്ഡലം ഗോപി സമര്‍പ്പിച്ചു. നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ, അഷ്ടവൈദ്യൻ ഡോ. ഇ.ടി. നീലകണ്ഠൻ മൂസ്, ഡോ. അജയകുമാർ, രാജീവ് മേനോൻ, ദിനേശ് പെരുവനം എന്നിവർ സംസാരിച്ചു. നൃത്തകലാകാരന്‍ പാര്‍ശ്വനാഥ് ഉപാധ്യായ അവതരിപ്പിച്ച ‘അനുഗതി’ എന്ന നൃത്തശില്‍പവും അരങ്ങേറി. പെരുവനംസർവ്വ മംഗള ട്രസ്റ്റാണ് ഗ്രാമോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
രണ്ടാം ദിനമായ ശനിയാഴ്ച രാവിലെ വി.കെ.എന്‍ രചനകളിലെ കാലസങ്കല്‍പ്പത്തെക്കുറിച്ച് നോവലിസ്റ്റ് കെ. രഘുനാഥനും രഞ്ജന കൃഷ്ണകുമാറും സംസാരിക്കും. മുന്‍ എംഎല്‍എ കെ. എസ്. ശബരിനാഥന്‍, രാജ്യസഭാ അംഗം എ.എ. റഹിം, രക്ഷ്ട്രീയ വക്താവായ ശങ്കു ടി. ദാസ്, സിഇഒ ലൈഫോളജി പ്രവീണ്‍ പരമേശ്വരന്‍ എന്നിവര്‍ പങ്കെടുക്കുന്ന രാഷ്ട്രീയ സംവാദം. ഉച്ചയ്ക്ക് 12-ന് കഥാകൃത്ത് വൈശാഖന്റെ പ്രഭാഷണം പുസ്തക കവര്‍ ഡിസൈനിംഗിനെക്കുറിച്ചുള്ള വിവരണവും ഉണ്ടാകും. വൈകിട്ട് 3-ന് കലാസംവിധായകൻ വേണുജി, നങ്ങ്യാര്‍കൂത്ത് കലാകാരി കപില വേണു, രാമചന്ദ്രന്‍ കേളി എന്നിവര്‍ പങ്കെടുക്കുന്ന കാണെക്കാണെ, 4-ന് നോവലിസ്റ്റ് ജി.ആര്‍. ഇന്ദുഗോപനും ,സിബുവും ചേരുന്ന ‘ശംഖുമുഖിയില്‍ നിന്ന്‌ന കാപ്പയിലേയ്ക്ക്’ സെമിനാർ നടക്കും 7-ന്കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി കഥകളിയും 9-ന് അണ്‍പ്ലഗ്ഗ്ഡ് മ്യൂസിക് പ്രോഗ്രാമായ മെലോ മിക്‌സും ഉണ്ടാകും
