വല്ലച്ചിറ: മുതുവറയില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു. വല്ലച്ചിറ തോന്നല്ലൂര്‍ വാരിയം ക്യഷ്ണന്‍ ഏമ്പ്രാന്തിരി മകന്‍ രാജേഷ് (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മുതുവറയില്‍ വെച്ച് അമിത വേഗത്തില്‍ പോയ വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിറുത്താതെ പോയി. അമല ആക്ടസ് പ്രവര്‍ത്തകര്‍ രാജേഷിനെ ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പറപ്പൂര്‍ നാഗത്താന്‍കാവ് ക്ഷേത്രം ജീവനക്കാരനാണ് രാജേഷ്. സംസ്ക്കാരം നടത്തി ഭാര്യ ഗീത മക്കള്‍ സഞ്ജയ്,സ്‌നേഹ മരുമകന്‍ ദീലിപ്.
previous post
