News One Thrissur
Updates

തൃശ്ശൂരിൽ വൻ ബ്രൗൺ ഷുഗർ വേട്ട; രണ്ടുപേർ പിടിയിൽ

തൃശൂർ : പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃശ്ശൂർ എക്സൈസ് സ്ക്വാഡും,ഐ ബിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 11 ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ടുപേരെ പിടികൂടി. അന്യസംസ്ഥാന തൊഴിലാളികളായ മാഫിജൂദിൻ (34) ഇസാസുൽ ഇസ്ലാം (27) എന്നിവരാണ് കുട്ടനെല്ലൂരിൽ വെച്ച് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ആസാം സ്വദേശികളായ ഇവർ നിർമ്മാണ തൊഴിലാളികൾക്കും ഡ്രൈവർമാർക്കും മയക്കു മരുന്ന് വിൽക്കുന്നെണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ പ്രത്യേകം നിരീക്ഷിച്ചു വരികയായിരുന്നു.
സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി.ജെ. റോയുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ എൻ. സുദർശനകുമാർ, ഇന്റലിജൻസ് ബ്യൂറോയിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) വി.എം. ജബ്ബാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എം. കണ്ണൻ, സി.ജെ. റിജോ എന്നിവർ പരിശോധന സംഘത്തിൽ ഉൾപ്പെട്ടിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related posts

വഴി അടച്ചതിൽ പ്രതിഷേധം; ഡിവൈഡർ തകർത്ത് അനിൽ അക്കര

Sudheer K

കയ്‌പമംഗലത്ത് കുടിവെളള പദ്ധതിയുടെ പൈപ്പിടൽ തടഞ്ഞ് നാട്ടുകാർ

Sudheer K

മുഹമ്മദ് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!