News One Thrissur
Updates

പെരിങ്ങോട്ടുകര പള്ളിയിലെ സംയുക്ത തിരുനാൾ ഞായറാഴ്ച

അന്തിക്കാട്: പെരിങ്ങോട്ടുകര സെൻ്റ് മേരീസ് പള്ളിയിലെ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും, വി. യൗസേപ്പിതാവിൻ്റെയും, വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഞായറാഴ്ച ആഘോഷിക്കും. രാവിലെ 6.30 ന് വി.കുർബാന, 10.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ഫ്രാൻസിസ് വാഴപ്പിള്ളി മുഖ്യകാർമ്മികത്വം വഹിക്കും. ഫാ. ചെറിയാൻ മാളിയേക്കൽ
തിരുനാൾ സന്ദേശം നൽകും. വൈകീട്ട് 4 ന് കുർബാന തുടർന്ന്
തിരുനാൾ പ്രദക്ഷിണം. വൈകീട്ട് 7ന് വർണ്ണമഴ, 7.30ന് പ്രവാസി കൂട്ടായ്‌മ ഒരുക്കുന്ന ആലപ്പുഴ ബ്ലൂഡയമണ്ട്സിൻ്റെ ഗാനമേള. 29 ന് രാവിലെ 6.30ന് മരിച്ചവർക്കുവേണ്ടിയുള്ള വി. കുർബാന, ഒപ്പീസ് എന്നിവ ഉണ്ടാകും. വികാരി ഫാ.ഡോ.ജോൺ മൂലൻ, ജനറൽ കൺവീനർ ടി വി ജോയ്സൺ, പബ്ലിസിറ്റി കൺവീനർ പി എ ഡേവിസ്, ട്രസ്റ്റിമാരായ ടി എ തോമസ്, പി എ ജോസ്, ജെയ്സൺ തട്ടിൽ എന്നിവർ നേതൃത്വം നൽകും.

Related posts

മുണ്ടൂരിൽ അമ്മയെ കൊലപ്പെടുത്തിയ മകളും കാമുകനും പിടിയിൽ

Sudheer K

യുവാക്കളെ വീട്ടിൽക്കയറി ആക്രമിക്കുകയും മൊബൈൽ ഫോണുകകൾ മോഷ്ടിക്കുകയും ചെയ്ത മൂന്നംഗ സംഘം അറസ്റ്റിൽ

Sudheer K

നാട്ടിക ടോൾ : നവംബർ 27 ന് സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെ സാംസ്കാരിക പ്രതിഷേധ സായാഹ്നം

Sudheer K

Leave a Comment

error: Content is protected !!