കാഞ്ഞാണി: 63 -ാമത് മണലൂര്‍ അയ്യപ്പൻകാവ് ദേശവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടത്തി വരുന്ന കലാ സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി. പ്രശസ്ത തുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.ദേശവിളക്ക് കമ്മിറ്റി പ്രസിഡന്റ് സുധീർ പൊറ്റെക്കാട്ട് അധ്യക്ഷതവഹിച്ചു. സെക്രട്ടറി എം.ടി. താജൻ, ട്രഷറർ ടി.ജി.രഞ്ജിത്ത്, വൈസ് പ്രസിഡന്റു മാരായ സി.എസ്.അജീഷ്, ടി.എം.ബിജു, ഗംഗ സുദര്‍ശ് ജോ. സെക്രട്ടറി മാരായ വി.എ. വൈശാഖ്, ടി.സി.വിപിന്‍, സി.എച്ച്.രാഹുല്‍, പ്രോഗ്രാം കണ്‍വീനര്‍ സുനില്‍ കൊച്ചത്ത് എന്നിവർ സംസാരിച്ചു. ജനുവരി ഒന്നിനാണ് ദേശവിളക്ക്.
