News One Thrissur
Updates

സ്വത്ത് തർക്കത്തെ തുടർന്ന് ജേഷ്ടനെ വെട്ടി പരിക്കേൽപ്പിച്ച അനുജൻ അറസ്റ്റിൽ

അന്തിക്കാട് :സ്വത്ത് തർക്കത്തെ തുടർന്ന് ജേഷ്ടനെ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച അനുജൻ അറസ്റ്റിൽ. കുണ്ടുകാട് സ്വദേശി കുന്നത്തുള്ളി വീട്ടിൽ ജയപ്രകാശ് ( 52)നെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ജേഷ്ടനായ മണലൂർ സ്വദേശി കുന്നത്തുള്ളി വീട്ടിൽ ഷാജൽ ( 55 ) നെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30 ഓടെ ഷാജലിൻ്റെ മണലൂരുളള വീടിൻെറ കാർ പോർച്ചിലേക്ക് അതിക്രമിച്ച് കയറിയ പ്രതി സ്വത്ത് ഭാഗം വെച്ച് കിട്ടാത്തതിലുളള വൈരാഗ്യത്താൽ അസഭ്യം പറഞ്ഞ് തടഞ്ഞു നിർത്തി നിന്നെ ഞാൻ ഇന്ന് തീർക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വെട്ടുകത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ജയപ്രകാശ് അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലും വരന്തരപ്പിള്ളി, തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിലായി പണം പന്തയം വെച്ച് ചീട്ടു കളിച്ച കേസുകളിലും അടക്കം മൂന്ന് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്. അന്തിക്കാട് സി.ഐ. കേഴ്സൻ വി. മാർക്കോസ് , എസ്. ഐ . അഫ്സൽ , ജി . എസ് . ഐ സെബിൻ കുരുവിള , സി . പി . ഒ മാരായ കിരൺ , അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Related posts

ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

Sudheer K

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പാലിയേറ്റീവ് ദിനാചരണവും രോഗി ബന്ധു സംഗമവും നടത്തി.

Sudheer K

വലപ്പാട് ബീച്ചിൽ കരയ്ക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് ചാഴൂർ സ്വദേശി

Sudheer K

Leave a Comment

error: Content is protected !!