News One Thrissur
Updates

അച്ഛനെ തിരക്കി വീട്ടിൽ എത്തിയ പൊലീസ് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചതായി പരാതി.

അന്തിക്കാട്: അച്ഛനെ തിരക്കി വീട്ടിൽ എത്തിയ പൊലീസ് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ അകാരണമായി ക്രൂരമായി മർദിച്ചതായി പരാതി.ചാഴൂർ സ്വദേശിയായ വിദ്യാര്ഥിക്ക്ണ് പൊലിസ് മർദനത്തിൽ പരിക്കേറ്റത്. ഇയാൾ ആദ്യം ആലപ്പാട് സർക്കാർ ആശുപത്രിയിലും പിന്നീട് തൃശൂർ ജില്ല ആശുപത്രിയിലും ചികിത്സതേടി. പൊലിസിൻ്റെ ചെകിടത്തുള്ള അടിയേറ്റ് ഇടതു ചെവിക്ക് കേൾവിക്കുറവ് സംഭവിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. അച്ഛനെ തിരക്കിയാണ് പൊലിസ് വാഹനത്തിൽ അന്തിക്കാട് എസ്.ഐ.യുടെ നേതൃത്വത്തിൽ അഞ്ചോളം വരുന്ന പൊലീസ് വീട്ടിൽ എത്തിയതെന്ന് വിദ്യാർത്ഥി പറയുന്നു. ഈ നേരം അച്ഛൻ വീട്ടിൽ മീൻ നന്നാക്കുകയായിരുന്നുവത്രെ.അച്ഛനെ അറസ്റ്റ് ചെയ്യാനാണ് വന്നതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്യാനുള്ള കാരണമെന്താണെന്നും അറസ്റ്റ് വാറണ്ട് ഉണ്ടോ എന്ന് ചോദിച്ചതോടെ ഇത് ചോദിക്കാൻ നീ ആളായിട്ടില്ല എന്ന് പറഞ്ഞ് വീടിന് മുറ്റത്ത് വെച്ച് ബൂട്ട് ഇട്ട കാലുകൊണ്ട്എസ്.ഐ. തന്നെ ആദ്യം കാലിൽ ചവിട്ടി അമർത്തുകയും പിന്നീട് വീടിനുള്ളിലേക്ക് പിടിച്ച് കൊണ്ടുപോയി അകത്ത് വെച്ച് കുനിച്ചു നിർത്തി മുട്ട് കൈ കൊണ്ട് ഇടിച്ചു. നിലത്ത് വീണതോടെ നെഞ്ചിൽചവിട്ടുകയും ഇരു ചെവിടത്തും അടിക്കുകയായിരുന്നു. ശബ്ദം കേട്ട് വീടിന് പുറത്ത് ഉണ്ടായിരുന്ന അച്ഛനും അച്ഛാച്ചനും അച്ചമ്മയും വീടിനുള്ളിലേക്ക് കയറി വന്നതോടെ മർദിക്കുന്നത് നിർത്തുകയായിരുന്നുവത്രെ. തുടർന്ന് വന്നപൊലീസുകാർ അതിവേഗം വീടിന് പുറത്തിറങ്ങി അച്ഛനെ പിടികൂടാതെ മടങ്ങുകയായിരുന്നുവെത്രെ . പുറത്തും നെഞ്ചിലും ചെവിക്കും കഠിന വേദന ഉണ്ടായതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. തിങ്കളാഴ്ച വൈകീട്ട് വീട്ടിൽ എത്തിയെങ്കിലും ചെവിക്ക് വേദനയും കേൾവിക്കുറവും വർധിച്ചു. ചൊവ്വാഴ്ച രാവിലെ വീണ്ടും ജില്ല ആശുപത്രിയിൽ ചികിത്സ തേടുമെന്നും ഒപ്പം എസ്.പിക്ക് പരാതി നൽകുമെന്നും പിതാവ് പറഞ്ഞു. അതേ സമയം വിദ്യാർത്ഥിയെ മർദിച്ചില്ലെന്നാണ് അന്തിക്കാട് പോലീസ് പറയുന്നത്. നിയമവിരുദ്ധമായ പ്രവർത്തികൾ നടക്കുന്നതായി ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് പരിശോധനക്കയാണ് അവിടെ ചെന്നതെന്നും പരിശോധനയിൽ ഒന്നും കണ്ടെത്തനായില്ലെന്നും അന്തിക്കാട് എസ് ഐ പറഞ്ഞു.

Related posts

ഗിരിജാവല്ലഭൻ അന്തരിച്ചു.

Sudheer K

ചാവക്കാട് അപ്രതീക്ഷിത വേലിയേറ്റം

Sudheer K

പാലിയേക്കര ടോൾ പ്ലാസയിൽ കണ്ടെയ്നർ ലോറി ഇടിച്ച് ജീവനക്കാരന് ദാരുണാന്ത്യം

Sudheer K

Leave a Comment

error: Content is protected !!