പെരിങ്ങോട്ടുകര : കാഞ്ഞിരച്ചുവട് തെക്കഞ്ചേരി പുളിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം ഈ മാസം 21 ന് വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ദേശവിളക്ക് മഹോത്സവ കമ്മിറ്റി പ്രസിഡൻ്റ് പണിക്കശ്ശേരി സോമശേഖരൻ, സെക്രട്ടറി വടക്കുംതുള്ളി ഉണ്ണികൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സെൻട്രൽ കമ്മിറ്റിയും ഏഴ് പ്രാദേശീക കമ്മിറ്റികളും സംയുക്തമായിട്ടാണ് ദേശവിളക്ക് ആഘോഷിക്കുന്നത്. വൈകീട്ട് അഞ്ചിന് അമ്പലം കൈ കൊള്ളൽ നടക്കും. തുടർന്ന് ദീപാരാധന. രാത്രിഏഴിന് ചെമ്മാപ്പിള്ളി ആനേശ്വരം മഹാദേവ ക്ഷേത്രത്തിൽ നിന്ന് ചെണ്ടമേളത്തിൻ്റേയും ശാസ്താംപാട്ടിൻ്റേയും പൂത്താലത്തിൻ്റേയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കും.9.30ന് ക്ഷേത്രത്തിൽ എത്തിച്ചേരും. മഹോത്സവത്തിൻ്റെ ഭാഗമായി രാത്രി 7.30 മുതൽ 2000 പേർക്ക് പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡൻ്റ് ബാബുരാജ് പൂക്കാട്ട്, ട്രഷറർ രാമചന്ദ്രൻ പൂക്കാട്ട്, രക്ഷാധികാരി മണികണ്ഠൻ കൊട്ടാരത്തിൽ, അനിൽകുമാർ പുതുവീട്ടിൽ എന്നിവരും പങ്കെടുത്തു
