News One Thrissur
Updates

മുറ്റിച്ചൂരിൽ ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മൂന്ന് ലക്ഷത്തോളം രൂപ കവർന്ന സംഭവം: ഒരാൾ കൂടി അറസ്‌റ്റിൽ

അന്തിക്കാട് : മുറ്റിച്ചൂരിൽ ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മൂന്ന് ലക്ഷത്തോളം രൂപ കവർന്ന കേസിൽ നാലാം പ്രതിയും അറസ്റ്റിൽ. നിരവധി മാല മോഷണം റോബറി കേസ്സിലെ പ്രതിയായ കൊടകര മനക്കുളങ്ങര സ്വദേശിയായ ജാക്കി ബിനു എന്ന ബിനുവിനെയാണ് (42) അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഫ്സൽ എം, ജിഎഎസ്ഐ ജീവൻ ഇ എസ്, സിപിഒമാരായ ഉമേഷ് കെ എസ്, കിരൺ രഘു എന്നിവർ ചേർന്ന് മണ്ണാർക്കാടു നിന്നും പിടികൂടിയത്.

ഇക്കഴിഞ്ഞ ഏഴാം തിയതി ഉച്ചയോടെയാണ് പണവുമായി ബൈക്കിൽ സഞ്ചരിച്ചിരുന്ന വാടാനപ്പള്ളിയിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിയെ കാറിലെത്തിയ സംഘം തടഞ്ഞു നിറുത്തി മുളക് സ്പ്രേ കണ്ണിലടിച്ചു 3 ലക്ഷം കവന്നത്. സംഘത്തിലെ മൂന്നുപേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

സംഭവശേഷം മുങ്ങിയ ബിനു പലസ്ഥലങ്ങളിലായി ഒളിച്ചു കഴിയുകയായിരുന്നു. ഇയാളെ ഇന്നു രാവിലെ പാലക്കാട് – കോഴിക്കോട് ഹൈവേയിൽ വച്ച് സ്കൂട്ടർ തടഞ്ഞു പിടികൂടുകയായിരുന്നു. സംശയം തോന്നി സ്കൂട്ടറിൽ നിന്ന് ഇറങ്ങിയോടിയ ബിനുവിനെ പോലീസ് സംഘം ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ബിനു കൊടകര, അന്തിക്കാട്, ചാലക്കുടി, വലപ്പാട്, ഒല്ലൂർ, മഞ്ചേരി എന്നീ പോലീസ് സ്റ്റേഷനുകളിലായി മോഷണ കേസുകളും കവർച്ചകേസുകളും അടക്കം 10 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
മഞ്ചേരിയിൽ 8 ലക്ഷം രൂപ കുഴൽ പണം തട്ടിയ കേസ്സിൽ മഞ്ചേരി പോലീസ് സ്റ്റേഷനിൽ ബിനുവിനെതിരെ വാറണ്ട് നിലവിലുണ്ട്.

നവംബർ 7 ന് രാവിലെ 11.45 മണിയോടെയാണ് സംഭവം. വാടാനപ്പള്ളി ടിപ്പുസുൽത്താൻ റോഡിൽ താമസിക്കുന്ന അക്ഷയ് പ്രതാപ് പവാർ ( 30) ഇരുചക്രവാഹനത്തിൽ പോവുമ്പോൾ മുറ്റിച്ചൂർ ക്രിസ്ത്യൻ പള്ളിക്ക് സമീപം വെച്ച് പുറകിൽ നിന്നും വന്ന ഒരു കാർ മുൻവശം കയറി ക്രോസ് ചെയ്തു നിർത്തി ഇരുചക്രവാഹനത്തെ തടഞ്ഞ് നിർത്തി പ്രതികൾ കാറിൽ നിന്നിറങ്ങി അക്ഷയ് പ്രതാപ് പവാറിന്റെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് ഇയാളുടെ കൈവശത്തിലുണ്ടായിരുന്ന മൂന്നുലക്ഷം രൂപ സൂക്ഷിച്ചിരുന്ന ബാഗ് പണമടക്കം കവർച്ച ചെയ്തു കൊണ്ടു പോയ സംഭവത്തിന് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു.

ഈ കേസ്സിലെ പ്രതികളായ തിരുവനന്തപുരം ആറ്റിങ്ങൾ സ്വദേശി അർജുൻ എന്നയാളെ പെരുമ്പാവൂരിൽ നിന്നും, ഇടുക്കി പൈസൺവാലി സ്വദേശി വക്കത്താനത്ത് വീട്ടിൽ ബോബി ഫിലിപ്പ് (37) എന്നയാളെ ആലുവയിൽ നിന്നും, ആലുവ മാർക്കറ്റ് റോഡ് സ്വദേശി മറ്റത്തിൽ വീട്ടിൽ ഗ്ലിവിൻ ജെയിംസ് (38 )എന്നയാളെ നെടുംമ്പാശ്ശേരിയിൽ നിന്നുമാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അർജുൻ, ബോബി ഫിലിപ്പ്, ഗ്ലിവിൻ ജെയിംസ് എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഷാജു.സി.എൽ, അന്തിക്കാട് എസ് എച്ച് ഒ കേഴ്സൺ വി മാർക്കോസ്, എസ് ഐ അഫ്സൽ, , ജി എ എസ് ഐ ജീവൻ ഇ എസ്, സി പി ഒ മാരായ ഉമേഷ് കെ എസ്, കിരൺ രഘു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Related posts

അന്തിക്കാട് കെ.ജി.എം. എൽപി സ്കൂൾ പ്രധാനാധ്യാപകൻ ജോഷി ഡി. കൊള്ളന്നൂരിന് സംസ്ഥാന സർക്കാറിന്റെ മികച്ച അധ്യാപക പുരസ്കാരം

Sudheer K

പോക്സോ കേസ് പ്രതിക്ക് 15 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

Sudheer K

ബക്കർ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!