News One Thrissur
Updates

ജീവകാരുണ്യത്തിൻ്റെ യുസഫലി മാതൃക പിന്തുടർന്ന് തൃപ്രയാർ ലെമെർ സ്‌കൂൾ വിദ്യാർത്ഥികൾ

തൃപ്രയാർ : ജീവകാരുണ്യത്തിൻ്റെ ‘യൂസഫലി’ മാതൃക പിന്തുടരാൻ ഞങ്ങളും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം മുഖ്യ രക്ഷാധികാരിയായ തൃപ്രയാർ ലെമെർ പബ്ലിക് സ്കൂ‌ൾ വിദ്യാർത്ഥികൾ.

ആഗോളപ്രശസ്‌തനും, മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി സഹജീവി സ്നേഹം മനുഷ്യൻ്റെ കടമയാണെന്ന് ഉദ്ബോധിപ്പിച്ച് ജീവകാരുണ്യ പ്രവർത്തന ങ്ങൾക്ക് മാതൃക കാട്ടി സ്വന്തം നാടിനെ വാനോളമുയർത്തിയ പത്മശ്രീ എം.എ. യുസഫലിയുടെ ജന്മദിനത്തിലാണ് ലെമെറിലെ വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ ജീവകാരുണ്യത്തിൻ്റെ പാത പിന്തുടരാൻ പ്രതിജ്ഞയെടുത്തത്.

വർഷങ്ങളായി ലെമെറിൽ ജോലി ചെയ്യുന്ന ആയമാരിൽ 3 പേർക്ക് വീടു വെച്ച് നൽകാൻ ലെമെറിലെ സാമൂഹ്യ സേവന പദ്ധതി യുടെ നേതൃത്വത്തിൽ ലെമെറിലെ വിദ്യാർത്ഥികളും പെഴ്സ്പെക്റ്റീവ് എജ്യുക്കേഷണൽ ട്രസ്റ്റും ഒത്തു ചേർന്ന് ശ്രമങ്ങൾ തുടങ്ങികഴിഞ്ഞു.

ഫുഡ് ഫെസ്റ്റ്, ലക്കി ഡ്രോ എക്സിബിഷൻ, ബുക്ക് വിൽപ്പന, ബർത്തിഡേ ഡൊണേഷൻ, തുടങ്ങിയവയിലൂടെയാണ് കുട്ടികൾ ഫണ്ട് സമാഹരണം നടത്തും.

പരിപാടികളുടെ ഉദ്ഘാടനം പ്രശസ്‌ത കവിയും ഗാനരചയിതാവുമായ എ.ഡി. രാജേന്ദ്രൻ നിർവ്വഹിച്ചു. പെഴ്‌സ്പെക്റ്റീവ് എജ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഷൗക്കത്തലി എം.എ. അപ്ക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ഗെയ്നി മൈക്കിൾ, സെക്രട്ടറി കെ.കെ.അബ്‌ദുൾ ലത്തീഫ്, ട്രഷറർ ഇ.എ.ഹാരിസ്, ട്രസ്റ്റ് അംഗങ്ങൾ, മാനേജർ ഐ.ടി.മുഹമ്മദലി, വൈസ് പ്രിൻസിപ്പാൾ സുവിത സി എസ് എന്നിവർ ആശംസകൾ നേർന്നു. കോർഡിനേറ്റർമാർ, പ്രോഗ്രാം കോർഡിനേറ്റർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പത്മശ്രീ.ഡോ.എ.എ.യൂസഫലിയുടെ ജീവിതയാത്രയുടെ വീഡിയോ പ്രദർശനം, എം.ഡി. രാജേന്ദ്രൻ രചന നിർവ്വഹിച്ച സിനിമ ഗാനങ്ങളുടെ പ്രദർശനം എന്നിവ നടന്നു. തുടർന്ന് ഫൗണ്ടേഴ്സ് ഡേ, ശിശുദിനം എന്നിവയുടെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും തയ്യാറാക്കിയ വിവിധ പരിപാടികൾ വേദിയിൽ അരങ്ങേറി. ഇംഗ്ലീഷ് വിഭാഗം മേധാവി സ്നേഹജ. എസ് നന്ദി പ്രകാശിപ്പിച്ചു.

Related posts

ഭാരതി അന്തരിച്ചു

Sudheer K

കൂളിമുട്ടത്ത് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 20 വർഷം തടവും പിഴയും ശിക്ഷ.

Sudheer K

നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി; കാറിൽ നിന്നും പിസ്റ്റൾ കണ്ടെത്തി

Sudheer K

Leave a Comment

error: Content is protected !!