അതിക്കാട്:സാന്ത്വനം സ്പെഷ്യല്‍ സ്‌കുളില്‍ പ്രായമായവരും സാന്ത്വനം സ്കൂളിലെ കുട്ടികളും ഒത്തുചേരുന്ന ദിനം തണലിടം 2025 സംഘടിപ്പിച്ചു. ആവണേങ്ങാട്ട് കളരി അഡ്വ. എ.യു.രഘുരാമന്‍ പണിക്കര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദന്‍ അധ്യക്ഷത വഹിച്ചു. രാംകുമാര്‍ കാട്ടാനില്‍, ചാഴൂർ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ഷൈജു സായ്റാം, പിടിഎ പ്രസിഡൻ്റ് രാജി മോഹനന്‍, അബൂബക്കര്‍ പുതുശ്ശേരി, മഹിള കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി റസിയ, മാനേജിംഗ് ട്രസ്റ്റ് എം.പി.ഷാജി, സാന്ത്വനം ട്രസ്റ്റ് ട്രഷറർ സുധാകരൻ ഇ.ജി, പ്രധാന അദ്ധ്യാപകന്‍ റിജി മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു
