News One Thrissur
Updates

തൃപ്രയാർ ക്ഷേത്രത്തിലെ മോഷണം: ബിജെപി ഏകദിന ഉപവാസ സമരം നടത്തി.

തൃപ്രയാർ: ക്ഷേത്രത്തിൽ നിന്നും 17 വർഷം മുൻപ് മോഷണം പോയ പഞ്ചലോഹ തിടമ്പുകളും മറ്റനേകം അമൂല്യ രത്നങ്ങൾ ഉൾപ്പെടെ കോടികളുടെ വിലയുള്ള വസ്തുക്കൾ കണ്ടെടുക്കുന്നതിന് അന്വേഷണം കേന്ദ്ര ഏജൻസികളെ ഏല്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ ഏകദിന ഉപവാസം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.കെ. അനീഷ് കുമാർ ഉപവാസം ഉദ്ഘടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ്‌ റിനി കൃഷ്ണ പ്രസാദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈൻ നേടിയിരുപ്പിൽ, എ.കെ. ചന്ദ്രശേഖരൻ, ലോചനൻ അമ്പാട്ട്, സേവ്യൻ പള്ളത്ത്, ഇ.പി. ഹരീഷ് മാസ്റ്റർ, ഭഗീഷ് പൂരാടൻ, സജിനി ഉണ്ണിയരംപുരക്കൽ, ഇ. പി. ജാൻസി, എൻ. കെ.. ഭീതിഹരൻ എന്നിവർ നേതൃത്വം നൽകി. അവിശ്വാസികൾ ക്ഷേത്ര ഭരണത്തിൽ നിന്ന് മാറ്റിവിശ്വാസികളെ ഭരണം ഏല്പിക്കണമെന്നും, പോലീസ് അന്വേഷണം പാതി വഴിയിൽ നിലച്ചത് കള്ളൻ കപ്പലിൽ തന്നെ എന്നതിന് തെളിവാണെന്നും ഉദ്ഘടന പ്രസംഗത്തിൽ അനീഷ് കുമാർ ആരോപിച്ചു.

Related posts

പുള്ള് കനാലിലെ ചണ്ടികൾ ഡ്രജജർ ഉപയോഗിച്ച് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും.

Sudheer K

ബൈക്കപകടത്തിൽപ്പെട്ട് പരിക്കേറ്റ കുന്നംകുളം നഗരസഭയിലെ റവന്യൂ ഉദ്യോഗസ്ഥൻ മരിച്ചു.

Sudheer K

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും അസ്ഥി സാന്ദ്രത നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു

Sudheer K

Leave a Comment

error: Content is protected !!