തളിക്കുളം: ഗ്രാമപഞ്ചായത്ത് 2024 – 25 ജനകീയാസൂത്രണ പദ്ധതി പ്രകാരം നാലാം വാർഡിൽ പണി പൂർത്തീകരിച്ച ഇൻഫ്രാ റോഡ് ഉദ്ഘാടനം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. നാലാം വാർഡ് മെമ്പർ സിംഗ് വാലത്ത്, സിഡിഎസ് മെമ്പർ കെ കെ രജനി എന്നിവർ സംസാരിച്ചു.
next post
