പുത്തൻപീടിക: സെന്റ് ആന്റണീസ് ദേവാലയത്തിൽ പരിശുദ്ധ മംഗള മാതാവിന്റെ 21-ാമത് ഊട്ടുതിരുനാളിന് കൊടിയേറി. മെൽബൺ രൂപത മുൻ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ കൊടിയേറ്റം നിർവ്വഹിച്ചു. ഇടവകയിൽ അഖണ്ഡ ജപമാല ആരംഭിച്ച് 25 വർഷം പിന്നിടുന്നതിന്റെ ഭാഗമായി ഇടവകയിൽ നിന്നും ഔദ്യോഗികമായി പിരിഞ്ഞ് പോയിട്ടുള്ള വൈദികരുടെ നേതൃത്വത്തിൽ എല്ലാ ദിവസങ്ങളിലും ആഘോഷമായ നവനാൾ കുർബ്ബാന അർപ്പിക്കും. കൊടിയേറ്റ ചടങ്ങുകൾക്ക് വികാരി ഫാ. ജോസഫ് മുരിങ്ങാത്തേരി, ഫാ. ജോഫിൽ അക്കരപ്പട്ട്യേക്കൽ, ജോബി ചിറമ്മൽ, ഷാജു ഡേവിഡ് എന്നിവർ നേതൃത്വം നൽകി..ഒക്ടോബർ 26 നാണ് ഊട്ടു തിരുനാൾ.
previous post
