News One Thrissur
Updates

വലപ്പാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

വലപ്പാട്: അഞ്ച് വർഷത്തെ വികസന നേട്ടങ്ങളും മുന്നേറ്റങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങൾ സ്വരൂപിക്കുന്നതിനുമായി വലപ്പാട് ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. സി.സി മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിനിത ആഷിക്ക് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഐ. എസ്. ബിന്ദു 5 റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ പദ്ധതികളിൽ ഗ്രാമപഞ്ചായതുമായി സഹകരിച്ച വ്യക്തികളെയും സ്ഥാപനങ്ങളും ചടങ്ങിൽ ആദരിച്ചു.സദസ്സിന്റെ ഭാഗമായി കെ സ്മാർട്ട് ക്ലിനിക് സംഘടിപ്പിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാഡിങ് കമ്മിറ്റി ചെയർപേർസൺ മഞ്ജുള അരുണൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാഡിങ് കമ്മിറ്റി ചെയർപേർസൺ മല്ലിക ദേവൻ, സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സണമാരായ കെ.എ.തപതി, സുധീർ പട്ടാലി, ജ്യോതി രവീന്ദ്രൻ, മെംബർമാർമാരായ ഇ.പി. അജയ്‌ഗോഷ്, ബി.കെ.മണിലാൽ, കെ.കെ. പ്രഹർഷൻ, സിജി സുരേഷ്, അനിത കാർത്തികേയൻ, എം.എ. ഷിഹാബ് , അനിത തൃതീപ് കുമാർ, മണി ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ആർ.ജിത്ത്, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ടി.എസ്. വേണുഗോപാലൻ എന്നിവർ സംസാരിച്ചു.

Related posts

ടി.എന്‍. പ്രതാപന്‍ വീണ്ടും ടി.എസ്.ജി.എ. ചെയര്‍മാന്‍

Sudheer K

മൂന്നുപീടികയിൽ കാറുകൾ കൂട്ടിയിടിച്ചു’: അഞ്ചുപേർക്ക് പരിക്ക്

Sudheer K

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 37 വർഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ

Sudheer K

Leave a Comment

error: Content is protected !!