അന്തിക്കാട്: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ മണലൂർ ഏരിയ സമ്മേളനം പുത്തൻപീടിക സെൻ്റനറി ഹാളിൽ വെച്ച് നടത്തി. ജില്ല കമ്മറ്റി പ്രസിഡൻ്റ് എം ഗിരിജ ദേവി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് സിജി മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ ആർ. സീത, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഗീത ഭരതൻ, എ.വി. ശ്രീവത്സൻ, ഷീജ രാജീവ്, ജ്യോതിരാമൻ എന്നിവർ പ്രസംഗിച്ചു. ഗാസയിൽ സ്ത്രീകളേയും കുട്ടികളേയും കൊന്നൊടുക്കുന്ന ഇസ്രായിലിനെ പിന്തുണക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നടപടികൾക്കെതിരെ സമ്മേളനം പ്രതിഷേധിച്ചു.
