കാഞ്ഞാണി: പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ നെഞ്ചിലേക്ക് നിറയൊഴിക്കണം എന്ന് ചാനൽ ചർച്ചയിൽ പരസ്യമായി പറഞ്ഞ ബി ജെ പി നേതാവിനെതിരെ പിണറായി വിജയന്റ പോലീസ് അറസ്റ്റ് ചെയ്ത് ജയിലടക്കാതെ സംരക്ഷണം നൽകുന്നതിൽ പ്രതിഷേധിച്ച് മണലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഞ്ഞാണി സെന്ററിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം കെ പി സി സി അംഗം സി ഐ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
മണലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ എസ് ദീപൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.സംഘടന ചുമതല വഹിക്കുന്ന ഡിസിസി ജനറൽ സെക്രട്ടറി കെ കെ ബാബു മുഖ്യപ്രഭാഷണം നടത്തി, ഡിസിസി സെക്രട്ടറിമാരായ പി കെ രാജൻ, വി ജി അശോകൻ കെ ബി ജയറാം മണ്ഡലം പ്രസിഡൻ്റു മാരായ എം ബി സൈദ് മുഹമ്മദ്, എം വി അരുൺ, ജൻസൺ ജെയിംസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അബു കാട്ടിൽ സെക്രട്ടറി ഫൈസൽ വെങ്കിടങ്ങ്,റോബിൻ വടക്കേത്തല എന്നിവർ പ്രസംഗിച്ചു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പി എം അഹമ്മദ് ഉണ്ണി, സി എൽ ജോൺസൺ, വാസു വളാഞ്ചേരി,
പി ഡി ബെന്നി, എം എൽ സെബാസ്റ്റ്യൻ, എൻ ജെ സേവിയർ , സി എം രഘുനാഥ്,വേണു കൊച്ചത്ത്, ടോണി അത്താണിക്കൽ അബ്ദുൾ സലാം,ബിബിഷ് പോൾ, എൻ എ ഹസ്സൻ, കെ ആർ ഫൽഗുണൻ,ഐ എൻ ടി യു സി നേതാവ് സുനിൽ വാലത്ത് എന്നിവർ നഗരം ചുറ്റി നടത്തിയ പ്രകടനത്തിന് നേതൃത്വം നൽകി.
