തൃശ്ശൂർ; റെയിൽവേ സ്‌റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ട്രെയിനിൽ കൊണ്ടുവന്ന എട്ടുകിലോ കഞ്ചാവ് പിടികൂടി. ഒഡീഷ സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നാലുപാക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്.
ഒഡീഷ സ്വദേശികളായ യെസൻന്തൻ, മീഹർ പ്രധാൻ എന്നിവരാണ് പിടിയിലായത്.
